ജനപക്ഷ രാഷ്ട്രീയത്തെ വിജയിപ്പിക്കണം –ജ്യോതിവാസ് പറവൂർ
text_fieldsറിയാദ്: പരസ്പരം വെട്ടിയും കുത്തിയും കൊലപാതകങ്ങളിൽ മത്സരിക്കുന്ന ഇടതുവലതു മുന്നണികള്‍ക്ക് ഇടയില്‍ ജനപക്ഷരാഷ്ട്രീയത്തിെൻറ ഭൂമികയില്‍ നിലകൊള്ളുന്ന വെല്‍ഫെയര്‍ പാര്‍ട്ടി ജനങ്ങളുടെ പ്രതീക്ഷയാണെന്ന് പാർട്ടി എറണാകുളം ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂര്‍ പറഞ്ഞു.
ആ രാഷ്ട്രീയത്തെ മണ്ണില്‍ നട്ടുപിടിപ്പിക്കാനുള്ള പരിശ്രമത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏര്‍പ്പെട്ടിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ തവണ പാര്‍ട്ടി സ്ഥാനാർഥികള്‍ വിജയിച്ച വാര്‍ഡുകളിലെ പ്രവര്‍ത്തനങ്ങള്‍ അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. റിയാദിലുള്ള എറണാകുളം ജില്ലക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി സാംസ്കാരികവേദി റിയാദ് ഘടകം പ്രസിഡൻറ് സാജു ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. അംജദ് അലി അധ്യക്ഷത വഹിച്ചു.ജനപക്ഷ രാഷ്ട്രീയത്തെ വിജയിപ്പിക്കണം –ജ്യോതിവാസ് പറവൂർജില്ല കമ്മിറ്റി ഭാരവാഹികളെ സംഗമത്തില്‍ പ്രഖ്യാപിച്ചു. അഡ്വ. റെജി (പ്രസി), അന്‍വര്‍ (സെക്ര), സി.ഐ. നാസര്‍ (ട്രഷ) എന്നിവരാണ് ഭാരവാഹികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.