പെരിന്തൽമണ്ണ കെ.എം.സി.സി നേതൃ ശിൽപശാല
text_fieldsറിയാദ്: കെ.എം.സി.സി പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നേതൃ ശിൽപശാലയും ഇഫ്താർ സംഗമവും നടത്തി. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റംഗം ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് സത്താർ താമരത്ത് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് കമ്മിറ്റികളിൽ നിന്ന് തെരഞ്ഞെടുത്ത പ്രവർത്തകർക്കാണ് ശില്പശാല സംഘടിപ്പിച്ചത്. ആദ്യ സെഷനിൽ ‘സംഘടന സംഘാടനം’ എന്ന വിഷയത്തിൽ മലപ്പുറം ജില്ല സെക്രട്ടറി ഷാഫി ചിറ്റത്തുപാറ ക്ലാസെടുത്തു. മണ്ഡലം വൈസ് പ്രസിഡൻറ് ഖമറുദ്ധീൻ ഏലംകുളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ദീഖ് താഴെക്കോട് സ്വാഗതവും നസീർ വളപുരം നന്ദിയും പറഞ്ഞു.
രണ്ടാം സെഷനിൽ ‘ഭാഷാ സമരവും വർത്തമാന സാഹചര്യങ്ങളും’ എന്ന വിഷയത്തിൽ മുസ്ലിം ലീഗ് കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എസ്.വി. അർശുൽ അഹമ്മദ് പ്രഭാഷണം നിർവഹിച്ചു. ഭാഷ സമരം നടക്കാനുണ്ടായ അന്നത്തെ ഇടതുപക്ഷ സർക്കാറിെൻറ സമീപനങ്ങൾ ഇന്നത്തെ പിണറായി സർക്കാറും പിന്തുടരുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ സഹായത്തോടെ മത നിരാസ ചിന്തകൾ പ്രോത്സാഹിപ്പിക്കുന്ന പ്രചാരണങ്ങൾ ഇടത് വിദ്യാർഥി യുവജന സംഘടനകൾ നടത്തുന്നുണ്ട്. പുതിയ തലമുറയെ വഴിതെറ്റിക്കുന്ന ലിബറലിസവും ലഹരിയും വലിയ വിപത്താണ് സമൂഹത്തിൽ സൃഷ്ടിക്കുന്നത്. ധാർമിക പരിസരത്ത് നിന്ന് വിദ്യാർഥികളെ കൊണ്ടുപോകുന്ന സംഘടനകളെ തിരിച്ചറിയാൻ സാധിക്കണമെന്നും രക്ഷിതാക്കൾ ഈ കാര്യങ്ങളിൽ വലിയ ജാഗ്രത പുലർത്തണമെന്നും അർശുൽ അഹമ്മദ് പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി ബുഷൈർ താഴെക്കോട് സ്വാഗതവും ട്രഷറർ ശിഹാബ് മണ്ണാർമല നന്ദിയും പറഞ്ഞു. ജാഫർ താഴെക്കോട് ഖിറാഅത് നടത്തി.
ഇഫ്താർ സംഗമത്തിൽ നാഷനൽ സെക്രട്ടറിയേറ്റംഗം ഷുഹൈബ് പനങ്ങാങ്ങര, ജില്ലാ പ്രസിഡൻറ് മുഹമ്മദ് വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മാങ്കാവ്, ജില്ല വൈസ് പ്രസിഡൻറ് യൂനുസ് സലീം താഴെക്കോട്, ഷൗക്കത്ത് കടമ്പോട്ട്, ശരീഫ് അരീക്കോട്, മുനീർ വാഴക്കാട്, മജീദ് മണ്ണാർമല, നാസർ മംഗലത്ത്, റഫീഖ് ഹസ്സൻ വെട്ടത്തൂർ എന്നിവർ സംസാരിച്ചു. ഹുസൈൻ ഏലംകുളം, ഹാരിസ് മൗലവി അമ്മിനിക്കാട്, ഷൗക്കത്ത് ബാലയിൽ, ബഷീർ കട്ടുപ്പാറ, ഹാരിസ് ആലിപ്പറമ്പ, ശരീഫ് തൂത, സാബിത് പെരിന്തൽമണ്ണ, സൈതാലിക്കുട്ടി കാപ്പ്, ഫൈസൽ മണ്ണാർമല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.