Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​ കാലത്തെ...

കോവിഡ്​ കാലത്തെ ശമ്പളം വെട്ടിക്കുറക്കൽ അനുമതി പിൻവലിച്ചു

text_fields
bookmark_border
കോവിഡ്​ കാലത്തെ ശമ്പളം വെട്ടിക്കുറക്കൽ അനുമതി പിൻവലിച്ചു
cancel

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം കു​റ​ക്കാ​നും അ​വ​ധി നീ​ട്ടാ​നും ന​ൽ​കി​യി​രു​ന്ന അ​നു​മ​തി ഗ​വ​ൺ​മെൻറ്​ പി​ൻ​വ​ലി​ച്ചു. ഇ​നി ക​രാ​ർ പ്ര​കാ​രം ആ​ദ്യ​മു​ണ്ടാ​യി​രു​ന്ന ശ​മ്പ​ളം​ത​ന്നെ ന​ൽ​ക​ണം. കോ​വി​ഡ് പ്ര​ത്യാ​ഘാ​തം രാ​ജ്യം അ​തി​ജ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. സ​ർ​ക്കാ​ർ ആ​നു​കൂ​ല്യം വാ​ങ്ങു​ന്ന​വ​ർ തൊ​ഴി​ലാ​ളി​യെ കോ​വി​ഡ് സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പി​രി​ച്ചു​വി​ട​രു​തെ​ന്ന് നേ​ര​േ​ത്ത ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് സ്ഥാ​പ​ന​ങ്ങ​ൾ നേ​രി​ട്ട​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൗ​ദി തൊ​ഴി​ല്‍ നി​യ​മ​ത്തി​ൽ ആ​ര്‍ട്ടി​ക്​​ള്‍ 41 ആ​യി ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ക്കാ​നും അ​വ​ധി നീ​ട്ടാ​നും അ​നു​വ​ദി​ക്കു​ന്ന പു​തി​യ നി​യ​മം ചേ​ർ​ത്തി​രു​ന്ന​ത്. അ​താ​യ​ത്, ഇ​തു​പ്ര​കാ​രം ജീ​വ​ന​ക്കാ​രും തൊ​ഴി​ലു​ട​മ​ക​ളും ത​മ്മി​ലു​ള്ള ക​രാ​റി​ല്‍ താ​ല്‍ക്കാ​ലി​ക മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താം. തൊ​ഴി​ലാ​ളി​യു​ടെ ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ക്കു​ക​യും നി​ർ​ബ​ന്ധി​ത അ​വ​ധി ന​ൽ​കു​ക​യും ചെ​യ്യാ​മാ​യി​രു​ന്നു. ഒ​പ്പം തൊ​ഴി​ൽ സ​മ​യം കു​റ​ക്കാ​നും അ​ത​നു​സ​രി​ച്ച്​ ശ​മ്പ​ളം കു​റ​ക്കാ​നും അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നു.

ഈ ​നി​യ​മ​മാ​ണ്​ ഇ​പ്പോ​ൾ പി​ൻ​വ​ലി​ച്ച​ത്. 2020 ഏ​പ്രി​ല്‍ 20ന് ​പ്ര​ഖ്യാ​പി​ച്ച ഈ ​വ​കു​പ്പ് ഇ​നി​യു​ണ്ടാ​കി​ല്ല. ക​രാ​ർ പ്ര​കാ​ര​മു​ള്ള പ​ഴ​യ ശ​മ്പ​ളം പു​നഃ​സ്ഥാ​പി​ക്ക​ണം. നി​ർ​ബ​ന്ധി​ച്ച് തൊ​ഴി​ൽ സ​മ​യം കു​റ​ക്കാ​നോ നി​ർ​ബ​ന്ധി​ത അ​വ​ധി ന​ൽ​കാ​നോ പാ​ടി​ല്ല. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ന​ൽ​കി​യി​രു​ന്നു. ഇ​ത് സ്വീ​ക​രി​ച്ച ക​മ്പ​നി​ക​ൾ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട​രു​തെ​ന്ന നി​ബ​ന്ധ​ന നേ​ര​ത്തേ​യു​ണ്ട്. നി​ല​വി​ൽ സാ​മ്പ​ത്തി​ക പ്ര​ത്യാ​ഘാ​തം കു​റ​ഞ്ഞു​വെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ പു​തി​യ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidsalary permission
Next Story