മസ്ജിദുന്നബവിയുടെ മേൽത്തട്ടിൽ നമസ്കാരത്തിന് അനുമതി
text_fieldsമദീന: മസ്ജിദുന്നബവിയുടെ മേൽത്തട്ട് നമസ്കാരത്തിനായി വീണ്ടും തുറന്നുകൊടുത്തു. ആരോഗ്യ മുൻകരുതൽ മാനദണ്ഡങ്ങൾ പാലിച്ച് കൂടുതൽ ആളുകൾക്ക് സൗകര്യമൊരുക്കുന്നതിനാണ് മഗ്രിബ്, ഇശാഅ് നമസ്കാരവേളയിൽ ഏറ്റവും മുകളിലെ തട്ട് തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് മസ്ജിദുന്നബവിയിൽ വീണ്ടും സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, അണുമുക്തമാക്കുക തുടങ്ങിയ ആരോഗ്യ മുൻകരുതൽ നടപടികൾ കർശനമാക്കിയിട്ടുണ്ട്.
ആരോഗ്യകരവും സുരക്ഷിതവും ഭക്തിനിർഭരവുമായ അന്തരീക്ഷത്തിൽ മസ്ജിദുന്നബവിയിലെ സന്ദർശകർക്ക് അവരുടെ ആരാധനകൾ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പള്ളിയുടെ മേൽത്തട്ട് തുറന്നിരിക്കുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. കർശന മാനദണ്ഡങ്ങൾക്കിടയിലും മസ്ജിദുന്നബവിയുടെ മുഴുവൻ ശേഷിയും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. കോവിഡ് തടയാൻ ആരോഗ്യ നിയന്ത്രണം കർശനമാക്കേണ്ടതിന്റെയും മുൻകരുതൽ നടപടികൾ പാലിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ഡോ. അൽസുദൈസ് ജീവനക്കാരെ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.