പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ 12ാം വാർഷികം ആഘോഷിച്ചു
text_fieldsറിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് 12ാം വാർഷികം ആഘോഷിച്ചു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ‘ഹ്യുമാനിറ്റേറിയൻ എക്സലന്റ് അവാർഡ് 2024’ ജീവകാരുണ്യപ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, സിദ്ദിഖ് തുവ്വൂർ എന്നിവർക്ക് സമ്മാനിച്ചു. ഫലകവും പൊന്നാടയും നൽകി ആദരിച്ചു.
മറ്റ് മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരങ്ങൾ ബാബു അലിയാർ (ബിസിനസ് എക്സലൻറ്), ജലീൽ കൊച്ചിൻ (മ്യൂസിക് എക്സലൻറ്), ഡോ. അമൃത (മൈക്രോ ബയോളജിയിൽ ഡോക്ടറേറ്റ് നേടിയതിനുള്ള കരിയർ എക്സലന്റ്), കെ.എം. ഷാജഹാൻ (സംഘടനയുടെ മുതിർന്ന അംഗം) എന്നിവർക്ക് സമ്മാനിച്ചു. ഡബ്ല്യു.എം.എഫ് ഗ്ലോബൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നൗഷാദ് ആലുവയെ പൊന്നാട നൽകി ആദരിച്ചു. സാംസ്കാരിക സമ്മേളനത്തിൽ ജയൻ കൊടുങ്ങല്ലൂർ (മീഡിയ ഫോറം), ഉമർ മുക്കം (ഫോർക), അമീർ ബീരാൻ (കെ.എം.സി.സി), ടി.എൻ.ആർ. നായർ (റിയ), കബീർ പട്ടാമ്പി, വല്ലി ജോസ് (ഡബ്ല്യു.എം.എഫ്), ഷാജി കൊച്ച് (കൊച്ചിൻ കൂട്ടായ്മ), എ.കെ. സലീം (എമാദ് യൂനിഫോം), ശ്രീജിത്ത് (സോനാ ജ്വല്ലേഴ്സ്), അൻവർഷാ (ഹരിതം ഫുഡ്സ്) എന്നിവർ സംസാരിച്ചു.
ഈ വർഷത്തെ സംഘടനയുടെ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയതിന് മുജീബ് മൂലയിൽ, അലി വാരിയത്ത്, സലാം പെരുമ്പാവൂർ, മുഹമ്മദലി മരോട്ടിക്കൽ, ഡൊമിനിക് സാവിയോ, സാജു ദേവസ്സി എന്നിവർക്കും ക്വിസ് പ്രോഗ്രാമിലെ വിജയി വി.എ. നൗഷാദ്, റിയാദ് മാരത്തോണിൽ സംഘടനയിൽ നിന്നും പങ്കെടുത്ത കരീം കാട്ടുകുടി, ഷെജീന മോൾ കരീം, ഹിലാൽ ബാബു, നൗറിൻ ഹിലാൽ, കരീം കാനാമ്പുറം എന്നിവർക്കും ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പ്രോഗ്രാം കൺവീനർ മുജീബ് മൂലയിലിന്റെ നേതൃത്വത്തില് നടന്ന സംഗീത കലാവിരുന്നിൽ ജലീൽ കൊച്ചിൻ, ഷാൻ പെരുമ്പാവൂർ, റിസ്വാൻ ചെന്താര, മാലിനി നായർ, അമ്മു പ്രസാദ്, ദേവിക ബാബുരാജ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ബിന്ദു സാബു, ഫെബിത റസാഖ്, വിനി ബിജു എന്നിവർ ചിട്ടപ്പെടുത്തിയ നൃത്തനൃത്യങ്ങളും അരങ്ങേറി. ഇസ്ബെല്ല, അനുഷ്ക, ഫനൂസ എന്നിവർ സിനിമാറ്റിക് ഡാൻസ് അവതരിപ്പിച്ചു. സെക്രട്ടറി ഉസ്മാൻ പരീത് സംഘടനയെ കുറിച്ച് തയാറാക്കിയ ഡോക്യുമെൻററി യോഗത്തിൽ പ്രദർശിപ്പിച്ചു. രക്ഷാധികാരി സലാം മാറമ്പിള്ളി, ആർട്ട്സ് ആൻഡ് സ്പോർട്സ് കൺവീനർ കുഞ്ഞുമുഹമ്മദ്, എക്സിക്യൂട്ടീവ് മെമ്പർമാരായ ഷെമീർ പോഞ്ഞാശ്ശേരി, ജബ്ബാർ കോട്ടപ്പുറം, ഷാനവാസ്, ജബ്ബാർ തെങ്കയിൽ, ഹാരിസ് മേതല, നൗഷാദ് പള്ളത്ത്, പ്രവീൺ ജോർജ് തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ജിയാ ജോസ്, മിൻഹാ മുജീബ് എന്നിവർ ആവതാരകരായി. ജോയൻറ് സെക്രട്ടറി റിജോ ഡൊമിനിൻകോസ് സ്വാഗതവും ട്രഷറർ അൻവർ മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.