പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഫാമിലി ഫെസ്റ്റ്
text_fieldsറിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് ‘ഫാമിലി ഫെസ്റ്റ് 2023’ കുടുംബസംഗമം സംഘടിപ്പിച്ചു. റിയാദ് സുലൈ ലുലു ഷറഖ് ഇസ്തറാഹയിൽ നടന്ന പരിപാടി പ്രസിഡൻറ് കരീം കാനാമ്പുറം ഉദ്ഘാടനം ചെയ്തു. കൺവീനർ ഹാരിസ് മക്കാരുടെ നേതൃത്വത്തിൽ നടത്തിയ വിവിധ കല കായിക പരിപാടികൾ വേറിട്ടതായി. സാജു ദേവസ്സിയും ജോർജ് ജേക്കബും നിയന്ത്രിച്ച സ്പോർട്സ് മീറ്റ് വർണാഭമായ മാർച്ച് പാസ്റ്റോടെ ആരംഭിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചു. വാശിയേറിയ മത്സരത്തിൽ അലി വാരിയത്തിെൻറ നേതൃത്വത്തിലുള്ള ചെമ്പട, പെരുമ്പാവൂർ വാരിയേഴ്സ് ടീം ഓവറോൾ ട്രോഫി കരസ്ഥമാക്കി. സലാം മാറമ്പിള്ളിയുടെ വെള്ളപ്പട, പെരുമ്പാവൂർ റോയൽസ് ടീം രണ്ടാം സ്ഥാനവും നസീർ കുമ്പാശ്ശേരിയുടെ പച്ചപ്പട, പെരുമ്പാവൂർ തണ്ടേഴ്സ് ടീം മൂന്നാം സ്ഥാനവും നേടി. ‘എല്ലാ അംഗങ്ങൾക്കും നോർക്ക കാർഡ്’ എന്ന പദ്ധതിയിൽ 30ഓളം പേരെ പുതുതായി നോർക്കയിൽ രജിസ്ട്രേഷൻ ചെയ്യിപ്പിച്ചു. മൂന്നു പതിറ്റാണ്ടിെൻറ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന മുൻ പ്രസിഡൻറ് നസീർ കുമ്പശ്ശേരിക്ക് യാത്രയയപ്പ് നൽകി. തുടർന്ന് നടന്ന ആർട്സ് ഫെസ്റ്റിൽ ഷാൻ പെരുമ്പാവൂർ, നിഷാദ് ലക്കി ദമ്മാം, സൗമ്യ, ബിനു ശിവദാസൻ, നിസാർ മാറമ്പിള്ളി, അലി വാരിയത്ത്, താജു വല്ലം, അൻവർ നെടുംതോട്, സലാം മാറമ്പിള്ളി, അൻവർ അലി, നെസ്മിൻ അലി തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
കോൽക്കളിയും ഒപ്പനയും പരിപാടിക്ക് മാറ്റ് കൂട്ടി. മുഹമ്മദാലി മരോട്ടിക്കൽ, മുജീബ് മൂലയിൽ, ഡൊമിനിക് സാവിയോ, നിയാസ് ഇസ്മാഈൽ, ഷെമീർ പോഞ്ഞാശ്ശേരി, ജബ്ബാർ കോട്ടപ്പുറം, ഷാനവാസ്, ബഷീർ കുപ്പിയാൻ, കരീം കാട്ടുകുടി, ജബ്ബാർ തെങ്കയിൽ, അലി സൈനുദീൻ, റിജോ ഡൊമിനിൻകോസ്, ഹാരിസ് കാട്ടുകുടി, നൗഷാദ് പള്ളത്ത്, അൻവർ സാദത്ത് തുടങ്ങിയവർ നേതൃത്വം നൽകി. സെക്രട്ടറി ഉസ്മാൻ പരീത് സ്വാഗതവും ട്രഷറർ അൻവർ മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.