പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ വിന്റർ ഫെസ്റ്റ്
text_fieldsറിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ‘വിന്റർ ഫെസ്റ്റ്’ സുലൈ ദോരത് അൽമനാഹ് ഇസ്തിറാഹയിൽ അരങ്ങേറി. ഫെബ്രുവരിയിൽ നടക്കുന്ന സംഘടനയുടെ 11ാം വാർഷികത്തിന്റെ സമ്മാനകൂപ്പൺ വിതരണോദ്ഘാടനം പ്രസിഡന്റ് കരീം കാനാമ്പുറം മുതിർന്ന അംഗം ഷാജഹാന് നൽകി നിർവഹിച്ചു. പ്രോഗ്രാം കൺവീനർ മുഹമ്മദാലി മരോട്ടിക്കലിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രവാസികളിൽ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിന്റെയും എങ്ങനെ പെഴ്സനൽ ഫിനാൻസ് മാനേജ്മെന്റ് കാര്യക്ഷമമായി കൈകാര്യം ചെയ്യേണ്ടതിനെയും കുറിച്ച് കരിം കാനാമ്പുറം ക്ലാസെടുത്തു. എറണാകുളം ജില്ലയെ ആസ്പദമാക്കി നൗറിൻ ഹിലാൽ നടത്തിയ ക്വിസ് മത്സരത്തിൽ വി.എ. നൗഷാദ് ചാമ്പ്യനായി. സ്പോർട്സ് കൺവീനർമാരായ കുഞ്ഞുമുഹമ്മദ്, സാജുദേവസ്യ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കായികമത്സരങ്ങൾ സംഘടിപ്പിച്ചു. ജുമൈന അർഷാദ്, മുഹമ്മദ് നെബ്ഹാൻ, ഷെജിന കരീം, ക്രിസ്ത്യാനോ ലാലു വർക്കി, ആസിഫ് അലി തുടങ്ങിയവർ വിവിധ മത്സരങ്ങളിൽ വിജയികളായി. സലാം പെരുമ്പാവൂർ, അബ്ദുൽ മജീദ്, സലാം മാറമ്പിള്ളി തുടങ്ങിയവർ അവതരിപ്പിച്ച വിവിധ ഗാനങ്ങൾ പരിപാടിക്ക് ഹരം പകർന്നു.
എക്സിക്യൂട്ടിവ് അംഗങ്ങളായ ജോർജ് ജേക്കബ്, മുജീബ് മൂലയിൽ, റിജോ ഡോമിനിക്കോസ്, ഷെമീർ പോഞ്ഞാശ്ശേരി, നൗഷാദ് ആലുവ, ഡൊമിനിക് സാവിയോ, ഹാരിസ് മേതല, ഷാനവാസ് തുടങ്ങിയവരും അംഗങ്ങളായ നൗഷാദ് പള്ളത്ത്, മജീദ് പാറക്കൽ, ഹിലാൽ ബാബു എന്നിവരും ചേർന്ന് അനുബന്ധപരിപാടികൾ നിയന്ത്രിച്ചു. സെക്രട്ടറി ഉസ്മാൻ പരീത് സ്വാഗതവും മുൻ രക്ഷാധികാരി അലി വാരിയത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.