പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ വിന്റർ ഫെസ്റ്റ്
text_fieldsറിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിഷേയൻ റിയാദ് സുലൈ അൽ അമാകിൻ ഇസ്തിറാഹയിൽ ക്രിസ്മസ് ന്യൂ ഇയർ വിന്റർ ഫെസ്റ്റ് സംഘടിപ്പിച്ചു. കൺവീനർ സാജു ദേവസ്യയുടെ നേതൃത്വത്തിൽ നടന്ന പരിപാടി പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കൽ ഉദ്ഘാടനം ചെയ്തു. സലാം മാറമ്പിള്ളി, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ തരം ഫൺ ഗെയിമുകൾ നടത്തി.
മുഹമ്മദ് സഹൽ, മിഥിലാജ് എന്നിവർ ഒരുക്കിയ പുൽക്കൂട്, ന്യൂ ഇയർ കേക്ക്, കരീം കാനാമ്പുറം അണിയിച്ചൊരുക്കിയ ക്രിസ്മസ് കരോൾ, അസീന മുജീബ് ആൻഡ് ടീം ഒരുക്കിയ ഒപ്പന, കുട്ടികൾ അവതരിപ്പിച്ച വിവിധ സിനിമാറ്റിക് ഡാൻസുകൾ തുടങ്ങിയവ സദസ്സിന്റെ കൈയടി ഏറ്റുവാങ്ങി.
തൻസിൽ ജബ്ബാർ നേതൃത്വം നൽകിയ ജലീൽ കൊച്ചിൻ ആൻഡ് ടീംസിന്റെ മ്യൂസിക് നൈറ്റിൽ ജാസ്മിൻ ജോയ്, അൽത്താഫ് കാലിക്കറ്റ്, അബ്ദുൽ മജീദ്, സലാം പെരുമ്പാവൂർ, കരീം കാട്ടുകുടി, അലി ആലുവ എന്നിവർ ഗാനം ആലപിച്ചു. അലി വാരിയത്ത്, അബ്ദുൽ മജീദ്, നൗഷാദ് പള്ളത്ത് എന്നിവരുടെ നേതൃത്വത്തിൽ ലൈവ് ഷവർമയും വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കി. എക്സിക്യൂട്ടിവ് മെംബർമാരായ അഡ്വ. അജിത്ഖാൻ, ഉസ്മാൻ പരീത്, ജബ്ബാർ കോട്ടപ്പുറത്ത്, ഹിലാൽ ബാബു, ഡൊമിനിക് സാവിയോ, ഷാനവാസ് മുടിക്കൽ, ഷമീർ, സ്വാലിഹ്, ലാലു വർക്കി, ഷാജഹാൻ പെരുമ്പാവൂർ, സിയാവുദ്ദീൻ, പ്രവീൺ ജോർജ് എന്നിർ അനുബന്ധ പരിപാടികൾ നിയന്ത്രിച്ചു. നൗറീൻ ഹിലാൽ അവതാരകയായി. സെക്രട്ടറി മുജീബ് മൂലയിൽ സ്വാഗതവും അൻവർ മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.