ഹജ്ജിെൻറ മുന്നോടിയായി മക്കയിൽ കീടനശീകരണം ആരംഭിച്ചു
text_fieldsമക്ക: ഹജ്ജിെൻറ മുന്നോടിയായി മക്കയിൽ കീടങ്ങളെയും കൊതുകുകളെയും ഇല്ലാതാക്കുന്നതിനു മരുന്നുതളിക്കുന്ന ജോലികൾ ആരംഭിച്ചു. മക്ക മുനിസിപ്പാലിറ്റി ആരോഗ്യ പ്രതിരോധ വിഭാഗമാണ് കൊതുകളും പ്രാണികളും കൂടുതലായി കണ്ടുവരുന്ന സ്ഥലങ്ങളിൽ മരുന്ന് തളിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.
ഹറമിനടുത്ത് വിവിധ ഭാഗങ്ങളിൽ കൊതുകൾക്കും ഇൗച്ചകൾക്കും കെണികൾ സ്ഥാപിച്ചതായി പരിസ്ഥിതി ശുചിത്വവിഭാഗം വ്യക്തമാക്കി. അണുമുക്തമാക്കുന്നതിനു മൂന്നു ഘട്ടങ്ങളിലായുള്ള സമ്പൂർണ പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. ആദ്യഘട്ടം തീർഥാടകർ മക്കയിലെത്തുന്നതിനു മുമ്പുള്ളതാണ്.
രണ്ടാമത്തേത് തീർഥാടകർ ഹറം പരിസരങ്ങളിലായിരിക്കുേമ്പാഴാണ്. മൂന്നാമത്തേത് ഹജ്ജ് കർമം പൂർത്തിയാക്കി തിരിച്ചുപോയശേഷമാണ്. 154 തൊഴിലാളികളെയും ഇവർക്കായി 121 ഉപകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ആദ്യഘട്ടങ്ങളിൽ കൊതുകുകളുണ്ടാകുന്ന ആയിരത്തിലധികം സ്ഥലം നിർണയിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ മരുന്നു തളിക്കും. അവശിഷ്ടങ്ങൾക്കായി സ്ഥാപിച്ച പെട്ടികൾ, വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ, നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ, ഉപയോഗിക്കാത്ത കോമ്പൗണ്ടുകൾ എന്നിവിടങ്ങളിൽ കിടനാശിനികൾ തളിക്കുമെന്നും പരിസ്ഥിതി, ശുചിത്വ വിഭാഗം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.