ആംബുലൻസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി
text_fieldsതറവാട് സെന്ററിന് ആംബുലൻസ് ആവശ്യപ്പെട്ട് നന്മ ചാരിറ്റബ്ൾ ട്രസ്റ്റ് റിയാദ് ചാപ്റ്റർ ഭാരവാഹികൾ ഷാഫി പറമ്പിൽ എം.പിക്ക് നിവേദനം നൽകിയപ്പോൾ
റിയാദ്: തലശ്ശേരി ചേറ്റംകുന്ന് തറവാട് ഫിസിയോ-ന്യൂറോ തെറാപ്പി സെന്ററിലേക്ക് എം.പി ഫണ്ടിൽനിന്ന് ആംബുലൻസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നന്മ ചാരിറ്റബ്ൾ ട്രസ്റ്റ് തറവാട് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യുഷൻ റിയാദ് ചാപ്റ്റർ ഭാരവാഹികൾ ഷാഫി പറമ്പിൽ എം.പിക്ക് നിവേദനം നൽകി. റിയാദിൽ ഹ്രസ്വസന്ദർശനത്തിനെത്തിയ എം.പിയെ സന്ദർശിച്ച് തറവാടിന്റെ സേവനപ്രവർത്തനങ്ങളെ പറ്റി വിശദീകരിക്കുകയും രോഗികളുടെ സേവനത്തിന് ആംബുലൻസിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു.
ആംബുലൻസ് ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് എം.പി ഉറപ്പുനൽകി. തറവാട് റിയാദ് ചാപ്റ്റർ പ്രസിഡന്റ് പി.സി. ഹാരിസ്, നന്മ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക മെംബറും റിയാദ് ചാപ്റ്റർ സെക്രട്ടറിയുമായ അബ്ദുൽ ഖാദർ മോച്ചേരി, ട്രഷറർ ഫിറോസ് ബക്കർ, എക്സിക്യൂട്ടിവ് അംഗങ്ങളായ വി.സി. അഷ്ക്കർ, ഷഫീക്ക് ലോട്ടസ്, ഷമീർ മൈലാടാൻ എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു.
2009-ൽ തലശ്ശേരി പരിസരപ്രദേശികളുടെ കൂട്ടായ്മക്ക് കീഴിൽ ജിദ്ദയിൽ ആരംഭിച്ച സംരംഭമാണ് തറവാട്. അഗതി മന്ദിരം, ഡയാലിസിസ് സെന്റർ, കുട്ടികളുടെ തെറാപ്പി, ഫിസിയോ-ന്യൂറോ തെറാപ്പി തുടങ്ങി അഞ്ച് സ്ഥാപനങ്ങൾ നന്മ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.