പെട്രോൾ വില ജൂൺ മാസത്തെ നിരക്ക് നിലനിർത്താൻ സൗദി രാജാവിെൻറ ഉത്തരവ്
text_fieldsജിദ്ദ: 2021 ജൂൺ മാസത്തെ പെട്രോൾ നിരക്ക് (91 ഇനത്തിനു 2.18 റിയാൽ) (95 ഇനത്തിനു 2.33 റിയാൽ) എന്ന നിരക്ക് പരിധി ജൂലൈ 10 നു ശേഷവും അംഗീകരിക്കാൻ രാജകീയ നിർദേശം പുറപ്പെടുവിച്ചതായി ഉൗർജ്ജ, ജല ഉൽപന്നങ്ങളുടെ വില ക്രമീകരിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി വ്യക്തമാക്കി. ഇതോടെ പെട്രോളിനുള്ള ജൂലൈ 10 നു ശേഷമുള്ള വില ഇൗ പരിധിയിലായിരിക്കും. നിരക്ക് സംബന്ധിച്ച പ്രതിമാസ വിലയിരുത്തലിൽ ജൂൺ മാസത്തെ വിലയേക്കാൾ കൂടുതലുള്ള സംഖ്യ ഗവർൺമെൻറ് വഹിക്കുമെന്നും നിർദേശത്തിലുണ്ട്. പൗരന്മാരുടെയും താമസക്കാരുടെയും പ്രയാസം കുറക്കുന്നതിനും പൊതു താൽപര്യം കണക്കിലെടുത്തും പ്രാദേശിക സാമ്പത്തിക പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിെൻറയും ഭാഗമാണെന്നും ഉൗർജ്ജ, ജല ഉൽപന്ന എക്സിക്യൂട്ടീവ് കമ്മിറ്റി വ്യക്തമാക്കി.
ജൂലൈ പത്ത് മുതൽ പുതുക്കിയ പെട്രോൾ 91 ഇനത്തിനു വില 2.28 റിയാലും 95 ഇനത്തിനു 2.44 റിയാലുമാണ്. എന്നാൽ രാജകൽപനെയ തുടർന്ന് പെട്രോൾ നില അംഗീകൃത പരിധിക്ക് വിധേയമായിരിക്കും. മുകളിൽ സൂചിപ്പിച്ച പരിധി കവിയാതെ നിരക്ക് സംബന്ധിച്ച പതിവ് വിലയിരുത്തൽ തുടരുമെന്നും ഉൗർജ്ജ, ജല ഉൽപന്ന എക്സിക്യൂട്ടീവ് കമ്മിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.