ഫീനിക്സ് ക്ലബ് ലോഗോ-ജഴ്സി പ്രകാശനം നിര്വ്വഹിച്ചു
text_fieldsദമ്മാം: ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനിൽ അംഗമായ എഫ്.സി.ഡി തെക്കേപ്പുറം കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫീനിക്സ് സ്പോർട്സ് ക്ലബ് എന്ന പുതിയ പേര് സ്വീകരിച്ച് പ്രവർത്തനം പുനരാരംഭിച്ചു.ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഫിനിക്സ് ക്ലബിന്റെ ലോഗോയും ജഴ്സിയും പുറത്തിറക്കി. ക്ലബ് സെക്രട്ടറി സുനീർ ക്ലബിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ഗാലക്സ് കമ്പനിയുടെ സി.ഇ.ഒ ബിനോയ് ജോർജ് ലോഗോ പ്രകാശനം നിർവഹിച്ചു. ഡിഫ പ്രസിഡൻറ് മുജീബ് കളത്തിൽ എവിസ് ജനറൽ മാനേജർ ഹരി കെ. നമ്പ്യാർക്ക് ജഴ്സി നൽകി പ്രകാശനം ചെയ്തു. ടീം ക്യാപ്റ്റൻ അലി തെക്കേപ്പുറം ബിനോയ് ജോർജിൽനിന്ന് ആദ്യ ജഴ്സി ഏറ്റുവാങ്ങി. ക്ലബ് പ്രസിഡൻറ് അഷ്റഫ് അധ്യക്ഷതവഹിച്ചു. മുജീബ് കളത്തിൽ, ഹരി കെ. നമ്പ്യാർ, റഫീഖ് കൂട്ടിലങ്ങാടി, ഇ.കെ. സലീം (ഒ.ഐ.സി.സി), മഹമൂദ് പൂക്കാട്ട് (കെ.എം.സി.സി), മോഹനൻ വെള്ളിനേഴി (നവോദയ) എന്നിവർ സംസാരിച്ചു.
ഡിഫ ജനറൽ സെക്രട്ടറി ഖലീൽ, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സക്കീർ വള്ളക്കടവ്, സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ മുബാറക്, കമ്മിറ്റി അംഗം സജൂബ്, ടീം മാനേജർ ടി.കെ. ഫവാസ് എന്നിവരും സംബന്ധിച്ചു. ക്ലബ് എക്സിക്യൂട്ടിവ് അംഗങ്ങളായ സാബിത് തെക്കേപ്പുറം, ഹാരിസ് കോമി, റഊഫ്, ഷിയാസ്, റാസിഖ്, മുഹ്സിൻ, റഹ്മാൻ, ഫഹദ്, ഫവാസ്, ആദിൽ, അഫ്സർ, അൻസാരി എന്നിവർ പരിപാടി നിയന്ത്രിച്ചു. ക്ലബ് ട്രഷറർ ഷാഹിദ് കൊടിയങ്ങൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.