തീർഥാടകർക്കും നമസ്കരിക്കാനെത്തുന്നവർക്കും: ആരോഗ്യ സുരക്ഷയൊരുക്കുന്നതിൽ അഭിമാനം –ഹജ്ജ് ഉംറ മന്ത്രി
text_fieldsജിദ്ദ: ഉംറ തീർഥാടകർക്കും നമസ്കരിക്കാനെത്തുന്നവർക്കും ആരോഗ്യ സുരക്ഷയൊരുക്കാൻ മക്ക, മദീന ഹറമുകളിൽ നടപ്പാക്കിയ നിയന്ത്രണങ്ങളും ആരോഗ്യ മുൻകരുതൽ നടപടികളും അഭിമാനം പകരുന്നതാണെന്ന് സൗദി ഹജ്ജ് –ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദൻ പറഞ്ഞു. 'കടുത്ത മുൻകരുതലുകൾക്കും സുഗമമായ നടപടികൾക്കുടമിയിൽ ഉംറ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സിേമ്പാസിയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇരുഹറമിലെത്തുന്നവരുടെ ആരോഗ്യം, സുരക്ഷ എന്നിവക്ക് ഗവൺമെൻറ് മുന്തിയ മുൻഗണനയാണ് നൽകുന്നത്. ഉംറ, സിയാറ നടപടികൾ എളുപ്പമാക്കാനും 'തവക്കൽനാ' ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താനും എല്ലാ ഗവർണമെൻറ് വകുപ്പുകളുടെയും സഹകരണമുണ്ട്.
കോവിഡ് ലക്ഷണമുള്ളവരുമായി അടുത്തിടപഴകിയിട്ടില്ലെന്ന് അവർ ഉറപ്പുവരുത്തുന്നുണ്ട്. ആഗോള സ്ഥിതിഗതികൾ പഠിച്ച ശേഷമാണ് ഉംറ ക്രമേണ പുനരാംരംഭിച്ചത്. ഉംറ തീർഥാടകരുടെ പരിധി പുനർനിർണയിക്കുന്നത് തള്ളിക്കളയാനാവില്ല. എല്ലാം ലോകമെമ്പാടുമുള്ള രോഗികളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു. ആരോഗ്യമന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും അപകടം കണ്ടെത്തിയാൽ ഉടനെ തീരുമാനങ്ങളിൽ മാറ്റങ്ങൾ വരുത്തും. എന്നാൽ കോവിഡ് കേസുകളിൽ കുറവുണ്ടാകുകയാണെങ്കിൽ സന്ദർശകരുടെ എണ്ണം വർധിപ്പിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് ഉംറ ആരംഭിക്കൽ അസാധാരണമായ തീരുമാനമാകും. പകർച്ചവ്യാധി സമയത്ത് ഇത്രയധികം സന്ദർശകരെ സ്വീകരിക്കാൻ കഴിയുമെന്ന് ഒരു രാജ്യവും പ്രഖ്യാപിച്ചിട്ടില്ല. അനുമതി ലഭിച്ചാൽ അതിന് മുൻകൈ എടുക്കുന്ന ആദ്യ രാജ്യമായിരിക്കും സൗദി അറേബ്യയെന്നും മന്ത്രി പറഞ്ഞു. ഹജ്ജ് മേഖലയിലെ അനുഭവ സമ്പത്ത് വഴി ഉംറ എളുപ്പമാക്കാൻ ഗവൺമെൻറിന് സാധിച്ചിരിക്കുന്നു. ആ അനുഭവസമ്പത്താണ് ഇപ്പോൾ ഉംറ വ്യവസ്ഥാപിതവും എളുപ്പവുമാക്കാൻ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.
ഉംറക്കാർക്കും നമസ്കരിക്കാനെത്തുന്നവർക്കും സന്ദർശകർക്കും ഏർപ്പെടുത്തിയ പരിശോധന നടപടികളുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പുകൾ സദാ ശ്രദ്ധിക്കുകയും അധികാരികളുമായി ചേർന്നു പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ഉംറ തീർഥാടകരുടെ വർധന നിശ്ചയിക്കുന്നത് ദൈനംദിന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണെന്നും ഹജ്ജ് മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി ഹജ്ജ് മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത്തും സെമിനാറിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.