Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീർഥാടകർ മിനയിൽ, നാളെ...

തീർഥാടകർ മിനയിൽ, നാളെ അറഫ സംഗമം

text_fields
bookmark_border
തീർഥാടകർ മിനയിൽ, നാളെ അറഫ സംഗമം
cancel
camera_alt

ഹജ്ജ്​ കർമങ്ങൾക്കായി തീർഥാടകരുടെ ആദ്യ സംഘം മക്ക മസ്​ജിദുൽ ഹറാമിലെയിലെത്തിയപ്പോൾ

ജിദ്ദ: ഹജ്ജ്​ കർമങ്ങൾക്കായി തീർഥാടകർ മിനയിലെത്തി. ​ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കർശന ആരോഗ്യ മുൻകരുതൽ പാലിച്ച് സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ​പൗരന്മാരും രാജ്യത്തെ താമസക്കാരുമായ 60,000​ തീർഥാടകരാണ്​ ഇൗ വർഷത്തെ ഹജ്ജിനായി മിനയുടെ താഴ്​വാരത്തിലെത്തുന്നത്​.

ശനിയാഴ്​ച അതിരാവിലെ മുതൽ മക്കക്കടുത്ത്​ വിവിധ സ്ഥലങ്ങളിലൊരുക്കിയ സ്വീകരണകേന്ദ്രങ്ങളിലേക്ക്​ ശുഭ്രവസ്​ത്രമണിഞ്ഞും 'ലബൈക്ക' ചൊല്ലിയും സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തീർഥാടകരുടെ വരവ്​ തുടങ്ങിയിരുന്നു.

അവിടെന്ന്​ പ്രത്യേക ബസുകളിൽ മസ്​ജിദുൽ ഹറാമിലെത്തി തവാഫുൽ ഖുദൂം നിർവഹിച്ചശേഷമാണ്​ തീർഥാടകർ മിനയിലെത്തിയത്​. കാൽനടയായും സ്വന്തം വാഹനങ്ങളിലും ഹറമിലെത്തുന്നതിന്​ വിലക്കുള്ളതിനാൽ ബസുകളിലാണ്​ ഹറമിലേക്കും അവിടെ നിന്ന്​ മിനയിലേക്കും തീർഥാടകരെ എത്തിച്ചത്​.

തിരക്കൊഴിവാക്കാൻ ഒാരോ മൂന്ന്​ മണിക്കൂറിലും 6000 പേർ എന്ന തോതിലാണ്​ ഹറമിൽ തീർഥാടകരെ സ്വീകരിച്ചത്​. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടോയെന്ന്​ ഉറപ്പുവരുത്താൻ ഹറമിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു.

പത്തോളം ഭാഷകളിൽ തീർഥാടകർക്ക്​ വേണ്ട നിർദേശങ്ങൾ മത്വാഫി​െൻറ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്നു. മക്കക്കാരായ തീർഥാടകരെ സ്വീകരണകേന്ദ്രങ്ങളിൽനിന്ന്​ നേരിട്ടാണ്​​ മിനയിലെത്തിച്ചത്​​. ഞായറാഴ്​ച രാവിലെ വരെ തീർഥാടകരെ സ്വീകരിക്കൽ തുടരും. മസ്​ജിദുൽ ഹറാമിൽനിന്ന്​ നാല്​ കിലോമീറ്റർ അകലെയുള്ള മിന താഴ്​വാരത്തിലായിരിക്കും ഇനി ​നാലുനാൾ തീർഥാടകരുടെ താമസം. ഹജ്ജ്​ വേളയിൽ തീർഥാടകർ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന ഇടമാണ് ലോകത്തെ വലിയ തമ്പുകളുടെ നഗരിയെന്നറിയപ്പെടുന്ന​ മിന താഴ്​വാരം.

ദുൽഹജ്ജ്​ 13 വരെ ഇൗ താഴ്​വാരം പ്രാർഥനാമുഖരിതമാകും. മിനയിലെത്തിയ തീർഥാടകർക്ക്​ ആരോഗ്യ മുൻകരുതൽ പാലിച്ചുള്ള താമസസൗകര്യങ്ങളാണ്​ ഒരുക്കിയിരിക്കുന്നത്​. മലച്ചെരുവിലെ ആറ്​ 'അബ്​റാജ്​ മിന' കെട്ടിടത്തിലും 71 തമ്പുകളിലുമാണ്​ ഇത്തവണത്തെ തീർഥാടകരുടെ താമസം​.

5000 തീർഥാടകരെ അബ്​റാജ്​ മിന കെട്ടിടത്തിലും 55,000 തീർഥാടകരെ മിനയിലെ തമ്പുകളിലുമാണ്​ താമസിപ്പിക്കുന്നത്​. ഒാരോ തീർഥാടകനും നിശ്ചിത അകലം പാലിച്ചുള്ള താമസ സൗകര്യമാണ്​ റൂമുകളിലും തമ്പുകളിലും ഒരുക്കിയിരിക്കുന്നത്​. കോവിഡ്​ ബാധ സംശയിക്കുന്നവർക്ക്​ ക്വാറൻറീനായി പ്രത്യേക സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്​. ആരോഗ്യ മുൻകരുതൽ നിരീക്ഷിക്കാൻ പ്രത്യേക സംഘങ്ങളുമുണ്ട്​​.

ഭക്ഷണം തയാറാക്കി തീർഥാടകരുടെ റൂമുകളിലും തമ്പുകളിലും എത്തിക്കാൻ പ്രത്യേക കാറ്ററിങ്​ കമ്പനികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്​​. ഞായറാഴ്ച പുലരുംവരെ തീർഥാടകർ മിനയിൽ പ്രാർഥനയിൽ മുഴുകും. തിങ്കളാഴ്​ച ഉച്ചക്ക്​ മുമ്പായി മുഴുവൻ തീർഥാടകരും അറഫയിലെത്തും.

അറഫയിൽ മസ്​ജിദുന്നമിറക്കുചുറ്റും തീർഥാടകരുടെ താമസത്തിനും ആരോഗ്യസുരക്ഷക്കും വേണ്ട വിപുലമായ സംവിധാനങ്ങളാണ്​ സജ്ജമാക്കിയിരിക്കുന്നത്​​. 3,00,000 ചതുരശ്ര മീറ്ററിലാണ്​ അറഫയിലെ തമ്പുകൾ​. മുതിർന്ന പണ്ഡിത കൗൺസിൽ അംഗവും മസ്​ജിദുൽ ഹറാമിലെ ഇമാമുമായ ഡോ. ബന്ദർ ബിൻ അബ്​ദുൽ അസീസ്​ ബലീല ആണ്​ ഇത്തവണ അറഫ പ്രസംഗം നിർവഹിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minaPilgrimseid al adhahajj
News Summary - Pilgrims in Mina, Arafa meeting tomorrow
Next Story