തീർഥാടകരുടെ യാത്രാചുമതല ഉംറ സർവിസ് കമ്പനികൾക്ക്
text_fieldsജിദ്ദ: ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും യാത്രകളുടെ ഉത്തരവാദിത്തം ഉംറ സേവന സ്ഥാപനങ്ങൾക്കാണെന്ന് മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ട്വിറ്ററിലാണ് തീർഥാടകരെയും സന്ദർശകരെയും എത്തിക്കുന്നതിനുള്ള ഉത്തരവാദിത്തം ഉംറ സേവനസ്ഥാപനങ്ങൾക്കാണെന്ന് ആവർത്തിച്ചിരിക്കുന്നത്.
ലഗേജുകൾ ഉൾപ്പെടെ നിശ്ചിത പരിധിക്കുള്ളിൽ തീർഥാടകരെ കൊണ്ടുപോകുന്ന ഉത്തരവാദിത്തം ഉംറ കമ്പനികൾക്കുള്ള നിർബന്ധിത സേവനങ്ങളിലുൾപ്പെടും. വ്യോമ, കടൽ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള ഗതാഗതം, മതിയായ ഡ്രൈവർമാരെ ഒരുക്കൽ, ബദൽ ഗതാഗതമാർഗങ്ങൾ, വാഹനങ്ങൾക്ക് മതിയായ അനുമതിപത്രമുണ്ടാകുക എന്നിവ ഉംറ സേവനസ്ഥാപനങ്ങളുടെ ഉത്തരവാദിത്തത്തിൽ പ്പെടുന്നതാണെന്നും മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.