ഉംറ അനുമതിപത്രമില്ലാതെ തീർഥാടകരെ മക്കയിൽ പ്രവേശിപ്പിക്കില്ല
text_fieldsജിദ്ദ: ഉംറക്കുള്ള അനുമതിപത്രമില്ലാത്ത തീർഥാടകരെ മക്കയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് മക്ക മേഖല റോഡ് സുരക്ഷ പ്രത്യേക സേന മേധാവി ബ്രിഗേഡിയർ അബ്ദുൽ അസീസ് അൽഹമാദ് പറഞ്ഞു.ആരെങ്കിലും ഉംറ നിർവഹിക്കാൻ മക്കയിലേക്ക് വരുന്നുവെങ്കിൽ 'ഇഅ്തമർനാ' ആപ് വഴി അനുമതിപത്രം നേടിയിരിക്കണം. അനുമതിപത്രമില്ലാതെ എത്തുന്ന ഒരു തീർഥാടകനും മക്കയിലേക്ക് പ്രവേശനാനുമതി നൽകില്ല. െഎഡൻറിറ്റി കാർഡും അനുമതിപത്രവും ഒത്തുനോക്കി ഉറപ്പുവരുത്തും. അനുമതിപത്രമുണ്ടെങ്കിലും അതിൽ രേഖപ്പെടുത്തിയ നിശ്ചിത സമയത്തല്ലാതെ പ്രവേശനാനുമതി നൽകില്ലെന്നും റോഡ് സുരക്ഷ മേധാവി പറഞ്ഞു.
ഒാരോ തീർഥാടകനും 'ഇഅ്തമർനാ' ആപ്പിലൂടെ ഇഷ്യൂചെയ്ത അനുമതിപത്രത്തിലെ സമയത്തെക്കുറിച്ച് ശരിയായ ബോധം വേണം. കാരണം, അതിൽ രേഖപ്പെടുത്തിയ സമയങ്ങളിലേ മക്കയിലേക്ക് പോകാനാകൂ. നിശ്ചിത സമയത്തിനും മുമ്പ് പ്രവേശന കവാടങ്ങളിലെത്തുന്നവരെ മടക്കിയയക്കുമെന്നും റോഡ് സുരക്ഷ മേധാവി പറഞ്ഞു. അനുമതിപത്രങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് അഞ്ചു കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കോവിഡ് വ്യാപനം തടയാൻ ആരോഗ്യ, ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച മുൻകരുതൽ നടപടികൾ പാലിച്ചിട്ടുണ്ടോയെന്നും കേന്ദ്രങ്ങളിൽവെച്ച് ഉറപ്പുവരുത്തുമെന്നും റോഡ് സുരക്ഷ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.