‘പിങ്ക് വേൾഡ്’; ശ്രദ്ധേയമായി സിജി സി.എൽ.പി സ്ത്രീത്വപഠനം
text_fieldsജിദ്ദ: ‘പിങ്ക് വേൾഡ്’ തലക്കെട്ടിൽ സിജി ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച സ്ത്രീത്വത്തെ കേന്ദ്രീകരിച്ച പഠനം ശ്രദ്ധേയമായി. ഫാമിലി കോച്ച് നസ്ലി ഫാത്തിമ വിഷയമവതരിപ്പിച്ചു. ഹോർമോൺ സൈക്കിളിന്റെ ഓരോ ഘട്ടത്തിലും വ്യത്യസ്ത മാനസിക-ശാരീരിക അവസ്ഥയായിരിക്കും സ്ത്രീകൾക്കനുഭവപ്പെടുക. ഇതിന്റെ ഏറ്റക്കുറവിനനുസരിച്ച് ദേഷ്യം, മാനസിക പിരിമുറുക്കം, തലവേദന, മറ്റു ശാരീരിക പ്രയാസങ്ങള്‍ എന്നിവ അനുഭവപ്പെടാം. ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാകുന്ന വൈകാരിക പ്രതികരണങ്ങള്‍ വ്യതിരിക്തമായ ഹോർമോൺ പ്രവർത്തനംകൊണ്ടാണെന്ന തിരിച്ചറിവ് സമൂഹത്തിലുണ്ടാകണം. വ്യത്യസ്ത ഹോർമോൺ വാഹകരായ പുരുഷന്മാർ ഇണകൾക്ക് തണലാകണമെന്നും നസ്ലി ഫാത്തിമ പറഞ്ഞു.
അഡ്വാൻസ്ഡ് എക്സൽ ക്ലാസ് മുഹമ്മദ് കുഞ്ഞി അവതരിപ്പിച്ചു. വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് ഉമൈർ പന്നിപ്പാല, റഫീഖ് പരോൾ എന്നിവർ സംസാരിച്ചു. കെ.പി. പ്രസന്നൻ എഴുതിയ ‘സമാധാനത്തിന്റെ സുഗന്ധം’ പുസ്തകം വേങ്ങര നാസർ നിരൂപണം നടത്തി.
ഫവാസ് കാപ്രത്ത് അവതാരകനായിരുന്നു. വിവിധ പരിപാടികൾ സമീർ കുന്നൻ, റഷീദ് അമീർ എന്നിവർ അവലോകനം ചെയ്തു. സിജി ഇന്റർനാഷനൽ ട്രഷറർ കെ.ടി. അബൂബക്കർ ഉപസംഹാരം നടത്തി. താഹിർ ജാവേദ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.