പി.ജെ.എസ് വാർഷികം ‘ഭാരതീയം 2023’ ശ്രദ്ധേയമായി
text_fieldsജിദ്ദ: പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) ജിദ്ദ 14ാമത് വാർഷികം ‘ഭാരതീയം 2023’ എന്ന പേരിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടന്നു. പാസ്പോർട്ട് വിഭാഗം വൈസ് കോൺസൽ പി. ഹരിദാസൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അലി തേക്കുതോട് അധ്യക്ഷത വഹിച്ചു.
വെൽഫെയർ കൺവീനർ നൗഷാദ് അടൂർ റിപ്പോർട്ട് അവതരിപ്പിച്ചു. രക്ഷാധികാരി ജയൻ നായർ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി ജോർജ് വർഗീസ് പന്തളം സ്വാഗതവും ട്രഷറർ മനുപ്രസാദ് നന്ദിയും പറഞ്ഞു.
പരേതരായ ഉല്ലാസ് കുറുപ്പ്, ഷാജി ഗോവിന്ദ് എന്നിവരുടെ പേരിൽ പി.ജെ.എസ് വർഷംതോറും നൽകിവരാറുള്ള മെമ്മോറിയൽ അവാർഡുകൾ യഥാക്രമം മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മുസാഫിറിനും ആതുരസേവന രംഗത്ത് സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ച ഡോ. വിനീത പിള്ളക്കും സമ്മാനിച്ചു.
പന്ത്രണ്ടാം ക്ലാസിൽ ഉയർന്ന മാർക്കോടെ വിജയം നേടിയ അജ്മി സാബുവിന് എജുക്കേഷൻ അവാർഡും വിതരണം ചെയ്തു. ചടങ്ങിൽ സിനി ആർട്ടിസ്റ്റ് സിയാദ് അബ്ദുല്ല പടുതോടിനെയും മുൻ പ്രസിഡൻറ് വർഗീസ് ഡാനിയേലിനെയും ആദരിച്ചു. വനിത വിഭാഗം കൺവീനർ ബിജി സജി, ചിൽഡ്രൻസ് വിഭാഗം പ്രസിഡൻറ് ശ്വേത ഷിജു എന്നിവർ ആശംസ നേർന്നു. അശ്വതി ബാലൻ, അഖില റോയി എന്നിവർ അവതാരകരായിരുന്നു.
പുഷ്പ സുരേഷ്, ജയശ്രീ പ്രതാപൻ, ദീപിക സന്തോഷ്, കൃതിക രാജീവ്, റിദീഷ റോയ് എന്നിവർ ചിട്ടപ്പെടുത്തിയ നൃത്തരൂപങ്ങൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഗായകരായ മിർസ ഷെരിഫ്, എബി കെ. ചെറിയാൻ മാത്തൂർ, ജോബി ടി. ബേബി, ഷറഫുദ്ദീൻ പത്തനംതിട്ട, രഞ്ജിത് മോഹൻ നായർ, തോമസ് പി. കോശി എന്നിവർ ഗാനങ്ങൾ ആലപിച്ചു.
സന്തോഷ് കടമ്മനിട്ട സംവിധാനം ചെയ്ത് പി.ജെ.എസ് നാടകസംഘം അണിയിച്ചൊരുക്കിയ 'പെരുന്തച്ചൻ' നൃത്തസംഗീത നാടകം അവതരണ മികവുകൊണ്ട് ശ്രദ്ധേയമായി. അനിൽ ജോൺ അടൂർ, സിയാദ് പടുതോട്, ബൈജു പി. മത്തായി, ജോർജ് ഓമല്ലൂർ, ജോബി ടി. ബേബി, ഷിജു മാത്യു, അനൂപ് ജി. നായർ, സുശീല ജോസഫ്, പ്രിയ സഞ്ജയ്, ദീപിക സന്തോഷ്, സൗമ്യ അനൂപ് എന്നിവർ അഭിനേതാക്കളായിരുന്നു.
പ്രോഗ്രാം ജനറൽ കൺവീനർ സന്തോഷ് കടമ്മനിട്ട, കോഓഡിനേറ്റർ മനോജ് മാത്യു അടൂർ, ജോയൻറ് സെക്രട്ടറി എൻ.ഐ. ജോസഫ്, ഫിനാൻസ് കൺവീനർ വർഗീസ് ഡാനിയൽ, കൾചറൽ കൺവീനർ മാത്യു തോമസ് കടമ്മനിട്ട, ലോജിസ്റ്റിക് കൺവീനർ നവാസ് ഖാൻ ചിറ്റാർ, പബ്ലിക് റിലേഷൻ അനിൽ കുമാർ പത്തനംതിട്ട, ഷറഫുദ്ദീൻ പത്തനംതിട്ട, സന്തോഷ് കെ. ജോൺ, അനിയൻ ജോർജ് പന്തളം, സലിം മജീദ്, സാബുമോൻ പന്തളം, സന്തോഷ് പൊടിയൻ, രഞ്ജിത് മോഹൻ നായർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.