പി.കെ. കൊച്ചുകുഞ്ഞ് അനുസ്മരണം
text_fieldsറിയാദ്: കായംകുളം പ്രവാസി അസോസിയേഷൻ ‘കൃപ’ കായംകുളം മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ. കൊച്ചുകുഞ്ഞു സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു. റിയാദ് ശുമൈസി കാലിക്കറ്റ് റസ്റ്റാറൻറ് ഹാളിൽ നടന്ന അനുശോചന യോഗത്തിൽ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തുള്ള നിരവധി ആളുകൾ പങ്കെടുത്തു.
കായംകുളത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറസാന്നിധ്യവും സാധാരണക്കാരുടെ ശബ്ദവുമാണ് വേർപാടിലൂടെ നഷ്ടമായതെന്ന് അനുസ്മരിച്ചവർ പറഞ്ഞു. പട്ടണത്തിെൻറ വികസന പദ്ധതികൾക്ക് ചുക്കാൻപിടിച്ച പ്രതിനിധി എന്ന നിലയിൽ അദ്ദേഹം ചരിത്രത്തിെൻറ ഏടുകളിൽ എക്കാലത്തും സ്മരിക്കപ്പെടും. നാലുതവണ വൈസ് ചെയർമാനായും ഒരു തവണ ആക്ടിങ് ചെയർമാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ആലപ്പുഴ ജില്ല സ്പിന്നിങ് മിൽ ചെയർമാൻ അടക്കം നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
സത്താർ കായംകുളം, ഇസ്ഹാഖ് ലവ്ഷോർ, സൈഫ് കൂട്ടുങ്ങൽ, മുജീബ് കായംകുളം, ഡോ. ഫുവാദ്, ഷിബു ഉസ്മാൻ, ഷബീർ വരിക്കപ്പള്ളി, കബീർ, അഷ്റഫ്, അബ്ദുൽ വാഹിദ്, കെ.ജെ. അബ്ദുൽ റഷീദ്, സമീർ റോയ്ബെക്, സലിം പള്ളിയിൽ, അനി, ഫസൽ കണ്ടപ്പുറം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.