പി.കെ.പി ക്രിക്കറ്റ് പ്രീമിയർ ലീഗ് സെപ്റ്റംബർ അവസാനം
text_fieldsദമ്മാം: പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിൽ കിഴക്കൻ പ്രവിശ്യയിലെ ഗൂഖാ ഫ്ലഡ്ലൈറ്റ് ഗ്രൗണ്ടിൽ ആണ് ടൂർണമെൻറ് നടക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മൂന്നു ജില്ലകളിൽ നിന്നുള്ള ആറു ഫ്രാൈഞ്ചസികളുടെ കീഴിൽ ആണ് ടീമുകൾ ഇറങ്ങുന്നത്. സൗദി അറേബ്യയിൽ തന്നെ ആദ്യമായിട്ടാണ് മൂന്നു ജില്ലകളിൽനിന്നുള്ള കൂട്ടായ്മ ഒന്നിച്ചു ഒരു മത്സരം നടത്തുന്നത്. മൂന്നു ജില്ലകളിൽ നിന്നുള്ള 115 കളിക്കാരിൽ നിന്നും താരലേലം വഴി ആണ് ഓരോ ഫ്രാഞ്ചെസികളും കളിക്കാരെ തെരഞ്ഞെടുത്തത്. പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളെ പ്രതിനിധാനം ചെയ്ത് യഥാക്രമം പമ്പ ടസ്കേഴ്സ്, ആനപ്പാറ നൈറ്റ് റൈഡേഴ്സ്, ഈരാറ്റുപേട്ട റൈഡേഴ്സ്, കാഞ്ഞിരപ്പളി റോക്കേഴ്സ്, ചെമ്പൈ സൂപ്പർകിങ്സ്, നെന്മാറ റെഡ് ആരോസ് തുടങ്ങിയ ടീമുകൾ ആണ് മാറ്റുരക്കുന്നത്. ഈ മാസം 30ന് വൈകീട്ട്് ആറിന് ഉദ്ഘാടന ചടങ്ങ് നടക്കും. അതിനോട് അനുബന്ധിച്ചു ടീമുകളുടെ ഫ്ലാഗ് മാർച്ചും തുടർന്ന് കലാപരിപാടികളും അരങ്ങേറും.
ഉദ്ഘാടന ചടങ്ങിൽ പ്രധാന സ്പോൺസർ ആയ യനാമ ട്രേഡിങ് എസ്റ്റാബ്ലിഷ്മെൻറ് ചെയർമാൻ അമീറുദീൻ സുൽത്താൻ മത്സരം ഫ്ലാഗ് ഓഫ് ചെയ്യും. ചടങ്ങിൽ സഹ സ്പോൺസർമാരായ എ.എം.സി ഗ്രൂപ് ചെയർമാൻ എം.കെ. അബ്ദുൽ ബാരിയും ആസെൻറ് ചെയർമാൻ നായിഫ് അൽ ഗാംദിയും പങ്കെടുക്കും. കിഴക്കൻ പ്രവിശ്യയിലെ പ്രഗത്ഭരായ അമ്പയർമാർ മത്സരങ്ങൾ നിയന്ത്രിക്കും. ഒക്ടോബർ ഒന്നിന് രാത്രി 10 ന് ഫൈനലിനുശേഷം സമാപന ചടങ്ങും ജേതാക്കൾക്ക് ട്രോഫിയും കാഷ് അവാർഡും മറ്റു സമ്മാനങ്ങളുടെ വിതരണവും നടക്കും. സമാപന ചടങ്ങിൽ പ്രവിശ്യയിലെ കായിക രംഗത്തു സമഗ്ര സംഭാവന നൽകിയവരെ ആദരിക്കും. ചെയർമാൻ കെ.എം. സലീം പത്തനംതിട്ട, പ്രസിഡൻറ് റഫീഖ് യൂസുഫ്, സെക്രട്ടറി ഷിനു ചാക്കോ കാഞ്ഞിരപ്പള്ളി, വൈസ് പ്രസിഡൻറ് സനീഷ് കുമാർ പത്തനംതിട്ട, ജോയൻറ് സെക്രട്ടറി ജോബിൻ ഒറ്റപ്പാലം, ട്രഷറർ അബു താഹിർ ഈരാറ്റുപേട്ട എന്നിവർ വാർത്ത സമ്മേളനത്തിൽ പരിപാടിയെ കുറിച്ച് വിശദീകരിച്ചു.
എക്സിക്യൂട്ടിവ് അംഗങ്ങളായ ഗാലിബ് സലീം, നിസാർ പാലക്കാട്, അർഷാദ് മുഹമ്മദ്, അനന്തരാജ്, ഷഫീക് മമ്പാട് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.