എയര്‍കാര്‍ഗോ വളര്‍ച്ചക്ക് പദ്ധതി
text_fieldsജിദ്ദ: രാജ്യത്ത് എയർകാർഗോ രംഗത്തെ വളർച്ച ലക്ഷ്യമിട്ട് പ്രത്യേക കാമ്പയിന് തുടക്കം കുറിക്കുന്നു. ആഗോള ഓൺലൈൻ വാണിജ്യ ഭീമന്മാരായ ആമസോൺ, ആലിബാബ ഗ്രൂപ് തുടങ്ങിയ കമ്പനികളുമായും ലോജിസ്റ്റിക്സ് കമ്പനിയായ ഡി.എച്ച്.എല്ലുമായും ചേർന്നാണ് സൗദി അറേബ്യ കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഒന്നര വർഷക്കാലം കാമ്പയിൻ നീണ്ടുനിൽക്കും. രാജ്യത്തേക്കുള്ള എയർ കാർഗോ വിതരണം വർധിപ്പിക്കുന്നതിനും കയറ്റുമതി ഉയർത്തുന്നതിനും ലക്ഷ്യമാക്കിയാണ് കാമ്പയിൻ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി വ്യത്യസ്ത റോഡ് ഷോകൾ സംഘടിപ്പിക്കും. സൗദി ദേശീയ പദ്ധതിയായ 'വിഷൻ 2030'ന്റെ ലക്ഷ്യപൂർത്തീകരണവും കാമ്പയിനിലൂടെ ലക്ഷ്യമിടുന്നുണ്ട്.
എയർ കാർഗോ വഴിയുള്ള ചരക്കുഗതാഗത നീക്കം 45 ലക്ഷം ടണ്ണായി ഉയർത്തുകയെന്നതാണ് പ്രഖ്യാപിത ലക്ഷ്യം.
ഇതിനായി ആയിരം കോടി ഡോളറിന്റെ പദ്ധതികളാണ് ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളത്.
റിയാദ് ആസ്ഥാനമായി പുതിയ വിമാന കമ്പനി രൂപവത്കരിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും പുരോഗമിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.