ഹറമിലെ ശൗചാലയങ്ങളിൽ ജലവിനിയോഗം നിയന്ത്രിക്കാൻ പദ്ധതി
text_fieldsജിദ്ദ: മസ്ജിദുൽ ഹറാമിലെ ശൗചാലയങ്ങളിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ജലവിനിയോഗം നിയന്ത്രിക്കാനുള്ള പദ്ധതി ആരംഭിക്കുന്നു. ഇരുഹറം കാര്യാലയത്തിനു കീഴിലെ പദ്ധതി, എൻജിനീയറിങ് പഠനവിഭാഗമാണ് ഹറമിലെ ശുചിമുറികളിലും വുദുവെടുക്കുന്ന സ്ഥലങ്ങളിലും ജലവിനിയോഗം നിയന്ത്രിക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്. ആദ്യമായാണ് ഇങ്ങനെയൊരു പദ്ധതി ഹറമിൽ നടപ്പാക്കുന്നത്. വുദു എടുക്കുേമ്പാഴും കുളിക്കുേമ്പാഴും വിനിയോഗിക്കുന്ന ജലത്തിെൻറ 60 ശതമാനം ലാഭിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ടാപ്പുകളിലൂടെ വരുന്ന ജലത്തിെൻറ സമ്മർദം കുറച്ചും മറ്റു രീതികളിലൂടെയുമാണ് പദ്ധതി നടപ്പാക്കുക. ഇരുഹറം കാര്യാലയത്തിനു കീഴിലെ വിവിധ വകുപ്പുകളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി ഇരുഹറം കാര്യാലയത്തിെൻറ വിഷൻ 2024െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി പദ്ധതി, എൻജിനീയറിങ് പഠന വകുപ്പ് അംഗീകരിച്ച വികസന പദ്ധതികളുടെയും സംരംഭങ്ങളുടെയും പാക്കേജിെൻറ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.