'ജിദ്ദ ചരിത്രമേഖല' പുനരുജ്ജീവിപ്പിക്കാൻ പദ്ധതി
text_fieldsജിദ്ദ: ജിദ്ദയിലെ ബലദ് ചരിത്രമേഖലക്ക് പുതുജീവൻ നൽകാനുള്ള പദ്ധതി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. മേഖല പുനരുദ്ധാരണ, വികസനപദ്ധതികൾക്ക് കീഴിലാണ് പ്രദേശത്തെ പാർപ്പിടകേന്ദ്രങ്ങൾ വികസിപ്പിക്കാനും ആകർഷകമായ ബിസിനസ്, സംസ്കാരിക കേന്ദ്രമാക്കാനും പ്രമുഖ സംരംഭകരുടെ പ്രധാന ലക്ഷ്യേകന്ദ്രങ്ങളിലൊന്നാക്കി മാറ്റാനുമുള്ള പദ്ധതി കിരീടാവകാശി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിെൻറ അറബ്, ഇസ്ലാമിക സാംസ്കാരിക പാരമ്പര്യത്തിെൻറ ആഴം പ്രതിഫലിപ്പിക്കുന്നതിനും ചരിത്രപരമായ സ്ഥലങ്ങൾ സംരക്ഷിക്കാനും പുനരുദ്ധാരണം നടത്തി വികസിപ്പിക്കാനും വിഷൻ 2030െൻറ ലക്ഷ്യങ്ങൾ കൈവരിക്കാനും കിരീടാവകാശി പ്രത്യേക താൽപര്യമെടുക്കുന്നതിെൻറ ഫലമാണ് ഇൗ പദ്ധതി പ്രഖ്യാപനം. രാജ്യത്തെ അന്യാദൃശമായ ഒരു പൗരാണികകേന്ദ്രം എന്ന നിലയിൽ ബലദ് മേഖലയുടെ പൈതൃക സവിശേഷതകൾ ഉയർത്തിക്കാട്ടുന്നതാണ് പദ്ധതി. 2014ൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച ബലദ് ചരിത്രമേഖല 600ലധികം പൈതൃക കെട്ടിടങ്ങൾ, 36 പൗരാണിക പള്ളികൾ, അഞ്ച് പ്രധാന പുരാതന ചന്തകളും ഇടനാഴികൾ, മുറ്റങ്ങൾ എന്നിവയും ഉൾക്കൊള്ളുന്നതാണ്.
ഇസ്ലാമിെൻറ ആവിർഭാവകാലം മുതൽ തീർഥാടകരുടെ പ്രധാനപാത ബലദ് വഴിയായിയിരുന്നു. വികസനപദ്ധതി 15 വർഷംകൊണ്ടാണ് പൂർത്തിയാകുന്നത്. ഇതിനിടയിൽ നിക്ഷേപകരെയും സന്ദർശകരെയും ആകർഷിക്കുന്ന മികവുറ്റ മേഖലയാക്കി മാറ്റാനാവശ്യമായ പ്രവർത്തനങ്ങൾ നടപ്പാക്കും.
അടിസ്ഥാന സൗകര്യവികസനം, വിവിധ സേവനങ്ങൾക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തൽ, ഇതുവഴിയുള്ള റോഡുകൾ വികസിപ്പിക്കൽ, പ്രകൃതി-പരിസ്ഥിതി മേഖലയുടെ സംരക്ഷണം, പ്രദേശവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തൽ, നഗരവികസനം എന്നിവയാണ് പദ്ധതിയിലുൾപ്പെടുന്നത്. പദ്ധതിയിൽ അഞ്ച് കിലോമീറ്റർ കടൽക്കരയും ഉൾപ്പെടുന്നു.
2.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പദ്ധതി പ്രദേശത്തിനുള്ളിൽ ഹരിത ഇടങ്ങളും പുന്തോട്ടങ്ങളും ഒരുക്കും.
പരിസ്ഥിതി മലിനീകരണ കാരണങ്ങൾ ഇല്ലാതാക്കി സുസ്ഥിരവും ആരോഗ്യകരവുമായ അന്തരീക്ഷം സംജാതമാകുന്ന രീതിലായിരിക്കും പദ്ധതി നടപ്പാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.