മസ്ജിദുൽ ഹറാം മുറ്റത്ത് ചെടികൾ വെച്ചുപിടിപ്പിക്കാൻ പദ്ധതി
text_fieldsജിദ്ദ: മക്കയിലെ മസ്ജിദുൽ ഹറാം മുറ്റത്ത് ചെടികൾ വെച്ചുപിടിപ്പിക്കാൻ പദ്ധതി. ഇതുസംബന്ധിച്ച നിർദേശം പ്രമുഖ എൻജിനീയർമാർ ഉൾപ്പെട്ട സമിതിയുമായി ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ചർച്ച ചെയ്തു. വിഷൻ 2030ൽ ഉൾപ്പെടുത്തിയാണ് നിർദേശം വന്നതെന്ന് അദ്ദേഹം പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തിെൻറ ആഘാതം ലഘൂകരിക്കുക, താപനിലയും മലിനീകരണ തോതും കുറക്കുക, വായുവിെൻറ ഗുണനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പദ്ധതി. അംഗശുദ്ധിക്ക് (വുദു) ഉപയോഗിച്ച വെള്ളം ജലസേചന പ്രക്രിയക്ക് പുനരുപയോഗിക്കാനും കഴിയും.
പദ്ധതിസംബന്ധിച്ച് ശാസ്ത്രീയവും പ്രവർത്തനപരവുമായ പഠനം ആവശ്യമാണ്. പ്രാർഥനക്കോ ജനങ്ങൾ കൂടുന്നതിനോ പദ്ധതി തടസ്സമാകില്ലെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്. ഹറം മുറ്റങ്ങളിലെ ഇലക്ട്രിക് എസ്കലേറ്ററുകൾക്ക് മുകൾ ഭാഗത്തും പാലത്തിെൻറ തുണുകളിലും വലിയ കോൺക്രീറ്റ് ഭിത്തികളിലും പ്രത്യേക സംവിധാനത്തിൽ ചെടികൾ വെച്ച് പിടിപ്പിക്കും.
ജലസേചനത്തിനും അഴുക്ക് ജലം പുറന്തള്ളാനും അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനം ഏർപ്പെടുത്താനും ലക്ഷ്യമിടുന്നതായും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.