ഇടതു സർക്കാറിെൻറ സത്യപ്രതിജ്ഞ; റിയാദ് കേളി ആഘോഷിച്ചു
text_fieldsറിയാദ്: ചരിത്രം തിരുത്തി തുടർഭരണം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ റിയാദ് കേളി കലാസാംസ്കാരിക വേദി ആഘോഷിച്ചു. കേളി കേന്ദ്രസമിതി ഓഫിസിലും വിവിധ ഏരിയ കമ്മിറ്റി കേന്ദ്രങ്ങളിലും നടന്ന ആഘോഷ ചടങ്ങിൽ നിരവധി പ്രവർത്തകർ സംബന്ധിച്ചു. ചുവന്ന വസ്ത്രങ്ങളും ഷാളുകളും അണിഞ്ഞും മധുരപലഹാരങ്ങൾ വിതരണം ചെയ്തുമാണ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ആഘോഷിച്ചത്.
കേളി കേന്ദ്ര സമിതി ഓഫിസിൽ ബത്ഹ ഏരിയ പ്രസിഡൻറ് സി.ടി. പ്രകാശെൻറ അധ്യക്ഷതയിൽ നടന്ന ആഘോഷ ചടങ്ങിൽ ഏരിയ സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ, ബ്രാഞ്ച് കൺവീനർ അനിൽ അറക്കൽ എന്നിവർ സംസാരിച്ചു. കേളി ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഗോപിനാഥൻ വേങ്ങര, കേളി വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കൂട്ടായി, കേന്ദ്ര സമിതി അംഗം സെൻ ആൻറണി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിെൻറ ഭാഗമായി ബിരിയാണിയും പായസവും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.