പി.എം ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷ; കാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു
text_fieldsജിദ്ദ: പി.എം ഫൗണ്ടേഷൻ ‘ഗൾഫ് മാധ്യമ’ത്തിന്റെ സഹകരണത്തോടെ നടത്തിയ പി.എം ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷയിൽ സൗദിയിൽ നിന്ന് ഉയർന്ന മാർക്ക് കരസ്ഥമാക്കി മൂന്നാം സ്ഥാനം നേടിയ വിദ്യാർഥിനിക്ക് പ്രത്യേക കാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. കോഴിക്കോട് ജില്ലയിലെ പയ്യോളി ഇരിങ്ങൽ കോട്ടക്കൽ സ്വദേശികളായ അബ്ദുൽ വഹാബ് - ശാലിയ ദമ്പതികളുടെ ഏകമകളും ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയുമായ ആയിഷ സെസയാണ് അവാർഡ് ഏറ്റുവാങ്ങിയത്.
'ഗൾഫ് മാധ്യമം' ജിദ്ദ ബ്യൂറോ ഓഫീസിൽ നടന്ന ചടങ്ങിൽ ഗൾഫ് മാധ്യമം, മീഡിയവൺ കോർഡിനേഷൻ കമ്മിറ്റി വെസ്റ്റേൻ റീജിയൻ കൺവീനർ സി.എച്ച് ബഷീറാണ് കാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചത്. 'ഗൾഫ് മാധ്യമം' ജിദ്ദ ബ്യൂറോ ഹെഡ് സാദിഖലി തുവ്വൂർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് പി.കെ സിറാജ്, മക്ക റിപ്പോർട്ടർ സാബിത്ത് സലിം തുടങ്ങിയവർ സംബന്ധിച്ചു. സൗദിയിൽ നിന്നും പരീക്ഷ എഴുതിയവരിൽ റിയാദിൽ നിന്നുള്ള ജുവൈരിയ തബ്‌സം ഒന്നാം സ്ഥാനവും ഫാത്തിമ നൗറീൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇവർക്കുള്ള കാഷ് അവാർഡും സർട്ടിഫിക്കറ്റും പിന്നീട് വിതരണം ചെയ്യും.
പത്താംക്ലാസ് ഉന്നത വിജയികളായ വിദ്യാർഥികൾക്കാണ് പി.എം ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷയിൽ പങ്കെടുക്കാൻ അവസരമുണ്ടായിരുന്നത്. കേരളത്തിൽ വിവിധ ജില്ലകളിലും ജി.സി.സിയിലെ വിവിധ രാജ്യങ്ങളിലും ഒരേ സമയത്തായിരുന്നു പരീക്ഷ നടന്നത്. പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്ടിവ് പരീക്ഷയിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.