പി.എം ഫൗണ്ടേഷൻ ടാലൻറ് സെർച്ച് പരീക്ഷ സൗദിയിൽ നടന്നു
text_fieldsറിയാദ്: 2023ലെ പത്താം ക്ലാസ് ഉന്നത വിജയികൾക്കായി ‘ഗൾഫ് മാധ്യമ’ത്തിന്റെ സഹകരണത്തോടെയുള്ള പി.എം ഫൗണ്ടേഷൻ ടാലൻറ് സെർച്ച് പരീക്ഷ ശനിയാഴ്ച സൗദിയിൽ മൂന്ന് കേന്ദ്രങ്ങളിലായി നടന്നു. റിയാദ് യാര ഇൻറർനാഷനൽ സ്കൂൾ, ദമ്മാം അൽമുന ഇൻറർനാഷനൽ സ്കൂൾ, ജിദ്ദ അൽമവാരിദ് ഇൻറർനാഷനൽ സ്കൂൾ എന്നിവിടങ്ങളിലാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷയെഴുതിയത്.
രാവിലെ 8.30 മുതൽ 10.30വരെ നടന്ന പരീക്ഷയിൽ അടിസ്ഥാന ശാസ്ത്രം, സാമൂഹിക ശാസ്ത്രം, പൊതുവിജ്ഞാനം, ഇൻറലിജൻസ് എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒബ്ജക്ടീവ് ടൈപ് ചോദ്യങ്ങളാണുണ്ടായിരുന്നത്. 10ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആയിഷ ഷെസ, ദാനാ മുഹമ്മദ് ഷാഫി, ഫാത്വിമ റിൻഹ ഉപ്പുകണ്ടത്തിൽ, മൻഹ, അദ്നാൻ സിദ്ദിഖി, മുഹമ്മദ് സഹൽ, മുഹമ്മദ് സഹൻ, ആഷിർ ബഷീർ, ഫാത്വിമ നൗറിൻ ചേലൂർ, ജുവൈരിയ തബസും, സറീന ഖാൻ തുടങ്ങിയ കുട്ടികളാണ് പരീക്ഷയെഴുതിയത്. പരീക്ഷയുടെ ഒന്നാംഘട്ടമാണ് ഇപ്പോൾ നടന്നത്. ഈ പരീക്ഷയിൽ നിശ്ചിത മാർക്ക് നേടുന്നവർക്ക് കാഷ് അവാർഡും സാക്ഷ്യപത്രവും നൽകും. ഇതിനുശേഷം തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ക്യാമ്പും ഇൻറർവ്യൂവും നടത്തും. ഇതിൽ ഉന്നത വിജയം നേടുന്ന 10 വിദ്യാർഥികൾക്ക് 1.25 ലക്ഷം രൂപയുടെ സ്കോളർഷിപ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.