പെരുന്നാൾ വസ്ത്രങ്ങൾ വിതരണം ചെയ്ത് പി.എം.എഫ്
text_fieldsറിയാദ്: പെരുന്നാൾ വസ്ത്രങ്ങൾ വിതരണം ചെയ്ത് പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) പ്രവർത്തകർ. സ്വകാര്യ കമ്പനിയും പി.എം.എഫും ചേർന്നാണ് റിയാദിലെ മലസ്, ബത്ഹ, നസീം, ശിഫ, അസീസിയ ഭാഗങ്ങളിലെ തുച്ഛ വേതനക്കാരായ തൊഴിലാളികളെ കണ്ടെത്തി വിതരണം ചെയ്തത്. ജീൻസ് പാൻറ്സ്, ഷർട്ടുകൾ, പാൻറ്സുകൾ, ടീ ഷർട്ടുകൾ, സ്പോർട്സ് പാൻറ്സുകൾ അടക്കം വിവിധ അളവുകൾ ചോദിച്ചറിഞ്ഞാണ് നൽകിയത്. മരുഭൂമിയിലെ ഒറ്റപ്പെട്ട പ്രവാസികൾക്ക് പലവ്യഞ്ജനങ്ങൾ അടങ്ങുന്ന റമദാൻ കിറ്റ് വിതരണം നടത്തിയിരുന്നു. റമദാൻ അവസാന ദിവസം അൽ ഖർജിലെ പി.എം.എഫ് സെൻട്രൽ കമ്മിറ്റി വഴി നൽകിയ ഈ വർഷത്തെ കിറ്റ് വിതരണം അവസാനിച്ചെങ്കിലും ആരെങ്കിലും ജോലി നഷ്ടപ്പെട്ടോ അല്ലാതയോ ബുദ്ധിമുട്ടുകളിലാണെന്ന് അറിയിച്ചാൽ അവിടേക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ പ്രവർത്തകർ ഏത് സമയത്തും സജ്ജമാണെന്ന് നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഡോ. അബ്ദുൽ നാസർ പറഞ്ഞു.
വസ്ത്ര വിതരണത്തിന് ഭാരവഹികളായ സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, ബിനു കെ. തോമസ്, ബഷീർ കോട്ടയം, ജോൺസൺ മാർക്കോസ്, ഷാജഹാൻ ചാവക്കാട്, റസൽ മഠത്തിപറമ്പിൽ, സലിം വലിലാപ്പുഴ, പ്രെഡിൻ അലക്സ്, സിയാദ് തിരുവനന്തപുരം, യാസിർ അലി, എ.കെ.ടി. അലി എന്നിവർ റിയാദിന്റെ വിവിധയിടങ്ങളിൽ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.