പി.എം.എഫ് റമദാൻ കിറ്റ്, ഡയാലിസിസ് കിറ്റ്, ഇടയത്താഴ വിതരണം
text_fieldsപി.എം.എഫ് റമദാൻ കിറ്റ്, ഇടയത്താഴ വിതരണത്തിൽ പ്രവർത്തകർ
റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) ഇടയത്താഴം, റമദാൻ കിറ്റ് എന്നിവയുടെ വിതരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. എല്ലാ ദിവസവും രാത്രിയിൽ കോഓഡിനേറ്റർ ബഷീർ സാപ്റ്റ്ക്കോയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പ് ജീവനക്കാർ, കുറഞ്ഞ ശമ്പളം ലഭിക്കുന്നവർ, ലേബർ ക്യാമ്പുകളിലെ പ്രവാസികൾ തുടങ്ങിയവർക്കാണ് ഇടയത്തഴ വിതരണം നടക്കുന്നത്. റമദാൻ കിറ്റ് വിതരണം സെൻട്രൽ കമ്മിറ്റി പി.ആർ.ഒ സിയാദ് തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സലിം വാലില്ലാപുഴ അധ്യക്ഷതവഹിച്ചു. കോഓഡിനേറ്റർ ബഷീർ സാപ്റ്റിക്കോ റമദാൻ സന്ദേശം നൽകി. തുച്ഛവരുമാനമുള്ള വനിതാജീവനക്കാർക്ക് ലേബർ ക്യാമ്പിൽ മാസം മുഴുവൻ നീണ്ടുനിൽക്കുന്ന റമദാൻ കിറ്റ് വിതരണത്തിന് റമദാൻ സാന്ത്വന കമ്മിറ്റി കൺവീനർ ബിനു കെ. തോമസ് തുടക്കംകുറിച്ചു. ജിജി ബിനു, സിമി ജോൺസൺ, സുനി ബഷീർ, രാധിക സുരേഷ്, സഫീർ തലാപ്പിൽ, റിയാസ് വണ്ടൂർ, അലക്സ് പ്രെഡിൻ, തൊമ്മിച്ചൻ സ്രാമ്പിക്കൽ എന്നിവർ പങ്കെടുത്തു.
അത്താഴ വിതരണത്തിന് ഭാരവാഹികളായ സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, യാസിർ അലി, ജോൺസൺ മാർക്കോസ്, രാധൻ പാലത്ത്, കെ.ജെ. റഷീദ്, നൗഷാദ് യാക്കൂബ്, ജലീൽ ആലപ്പുഴ, ഷമീർ കല്ലിങ്ങൽ, ജിബിൻ സമദ് കൊച്ചി എന്നിവർ നേതൃത്വം നൽകുന്നു. അത്താഴ വിതരണം റമദാൻ മാസം മുഴുവനും ഉണ്ടായിരിക്കുമെന്ന് കൺവീനർ ബിനു കെ. തോമസ് അറിയിച്ചു. കേരളത്തിലെ നിർധനരായ വൃക്കരോഗബാധിതർക്ക് റമദാൻ സാന്ത്വന പ്രവർത്തനങ്ങളുടെ സമാപനമായി ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിൽ സ്വാഗതവും ട്രഷറർ നിസാം കായംകുളം നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.