രാഷ്ട്രീയം ഉപജീവനമല്ല, ഉത്തരവാദിത്തമാണ്
text_fieldsകേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നേതൃത്വം നല്‍കുന്നവരും സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടിക്കാരും രാഷ്ട്രീയത്തെ ധനസമ്പാദനത്തിനുള്ള എളുപ്പവഴിയായി കാണുന്നു. അഴിമതിയും സ്വജനപക്ഷപാതവും എല്ലാ പാര്‍ട്ടിക്കാരുടെയും മുഖമുദ്രയായി. വിലക്കയറ്റം, കാര്‍ഷിക മേഖലയിലെ വന്‍തകര്‍ച്ച, തൊഴിലില്ലായ്മ, പാര്‍പ്പിടം, കുടിവെള്ളം തുടങ്ങി ജനങ്ങളെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ സാമ്പ്രദായിക പാര്‍ട്ടികളുടെ അജണ്ട പോലും ആകുന്നില്ല. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് സ്വന്തം നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ് പാര്‍ട്ടികള്‍. വ്യക്തികേന്ദ്രീകൃതവും കുടുംബവാഴ്ചയില്‍ അധിഷ്ഠിതവുമായ നേതൃ കീഴ്വഴക്കങ്ങളാണ് പല പാര്‍ട്ടികളെയും നയിക്കുന്നത്.
ജനങ്ങളുടെ താല്പര്യങ്ങളല്ല മറിച്ച് വന്‍കിട കുത്തകകളുടെ താല്പര്യ സംരക്ഷണമാണ് ഈ പാര്‍ട്ടികളുടെ മുഖ്യലക്ഷ്യം. കുത്തകകളുടെ കനത്ത സംഭാവനകളില്‍ കണ്ണുംനട്ട് അവര്‍ക്ക് ദാസ്യപ്പണി ചെയ്യുകയാണ് പാര്‍ട്ടികള്‍. ഇതില്‍നിന്ന് വ്യത്യസ്തമായി ജനവഞ്ചനക്കെതിരെ ധീരമായ ജനപക്ഷ ഇടപെടലുകള്‍ നടത്തുകയും അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള വിമോചനപ്പോരാട്ടം വ്യവസ്ഥാപിതമായി ശക്തിപ്പെടുത്തുകയും ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് എസ്.ഡി.പി.ഐ. ഭൂതകാലത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് രാജ്യത്തിെൻറ ഭാവി നിർണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കണമെന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടി അവിശ്രമം പരിശ്രമിക്കുകയും ചെയ്യുന്ന ഈ പ്രസ്ഥാനത്തിന് ഫാഷിസ്റ്റുകളൊഴിച്ച് മറ്റാരോടും ശത്രുത വെക്കേണ്ട കാര്യമില്ല.
മുസ്ലിംകൾക്ക് മതിയായ പ്രാതിനിധ്യം നൽകാതെ അവരുടെ വോട്ട് കൈക്കലാക്കാന്‍ തങ്ങളുടെ ന്യൂനപക്ഷഭീതി എല്ലാ മതേതരകക്ഷികളും ചൂഷണം െയ്തിട്ടുണ്ട് എന്നത് പൊതുകാര്യമാണ്. മറുവശത്ത് തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ രൂപവത്കരിച്ച് ദലിതുകളെയും പിന്നാക്ക വിഭാഗങ്ങളെയും അവരുടെ നേതാക്കളും വഞ്ചിച്ചു. മുസ്ലിംകള്, ദലിതുകള്‍, നീതിനിഷേധിക്കപ്പെട്ട മറ്റു സമുദായങ്ങള്‍ എന്നിവരെ ശാക്തീകരിക്കുക ലക്ഷ്യമാക്കിയുള്ള ക്രിയാത്മക രാഷ്ട്രീയ പരിശ്രമമാണ് എസ്.ഡി.പി.ഐ രൂപവത്കരണം. ജനങ്ങളെ സേവിക്കാനുള്ള ഏറ്റവും നല്ല ഉപാധി രാഷ്ട്രീയമാണ്. അതിനെ ഉപജീവനമായി കാണാതെ ഉത്തരവാദിത്തമായി മാത്രമേ ഏറ്റെടുക്കാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.