പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ വാർഷിക പൊതുയോഗം
text_fieldsറിയാദ്: സ്വദേശത്തും വിദേശത്തുമുള്ള പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടനയായ പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷന്റെ (പി.സി.ഡബ്ല്യു.എഫ്) റിയാദ് ഘടകം രൂപവത്കരിച്ചതിന് ശേഷമുള്ള പ്രഥമ വാർഷിക പൊതുയോഗം റിയാദ് എക്സിറ്റ് 18ലുള്ള സഫ്വ ഇസ്തിറാഹയിൽ നടന്നു. മുഖ്യ രക്ഷാധികാരി സലിം കളക്കര ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ബിസിനസ് കോച്ചും ട്രെയ്നറുമായ ഫസൽ റഹ്മാൻ കൂട്ടായ്മകളുടെ പ്രസക്തിയെയും ഓരോ വ്യക്തികളും അവരുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതിന്റെ പ്രസക്തിയെയും കുറിച്ച് വിശദമായി സംസാരിച്ചു. റിയാദ് കമ്മിറ്റി പ്രസിഡന്റ് അൻസാർ നൈതല്ലൂർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് അസ്ലം കളക്കര ആമുഖം പറഞ്ഞു. വനിത പ്രവർത്തകസമിതി അംഗം സാബിറ ലബീബ് സംഘടനയെ പരിചയപ്പെടുത്തി. വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് വേണ്ടി മൗനപ്രാർഥന നടത്തി. ഫസലു കൊട്ടിലുങ്ങലിന്റെ കാലിക പ്രസക്തമായ അഭിനിവേശം എന്ന കവിതാലാപനത്തോടെ തുടങ്ങിയ സാംസ്കാരിക സദസ്സിൽ വനിത കമ്മിറ്റി പ്രസിഡന്റ് സമീറ ഷമീർ സ്വാഗതവും സെക്രട്ടറി പി. ഫാജിസ് നന്ദിയും പറഞ്ഞു.
കഴിഞ്ഞവർഷത്തെ പ്രവർത്തന റിപ്പോർട്ട് സുഹൈൽ മഖ്ദൂമും സാമ്പത്തിക റിപ്പോർട്ട് ഷമീർ മേഘയും ജനസേവന വിഭാഗം റിപ്പോർട്ട് അബ്ദുൽ റസാഖ് പുറങ്ങും അവതരിപ്പിച്ചു. ജനസേവന വിഭാഗം അംഗങ്ങൾക്കുവേണ്ടി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ‘സാന്ത്വനം’ പദ്ധതി എം.എ. ഖാദർ അവതരിപ്പിച്ചു. പദ്ധതിയുടെ ലോഗോ പ്രകാശനം കബീർ കാടൻസ്, വി. അഷ്കറിന് നൽകി നിർവഹിച്ചു. രക്ഷാധികാരി അംഗങ്ങളായ ഷംസു പൊന്നാനി, കെ.ടി. അബൂബക്കർ, ബക്കർ കിളിയിൽ, ഐ.ടി ചെയർമാൻ സംറൂദ് എന്നിവർ സംസാരിച്ചു.
അംഗങ്ങളുടെ നോർക്ക, പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ വിങ്ങിന് ആഷിഫ് മുഹമ്മദ്, ഫസ്ലു കൊട്ടിലുങ്ങൽ എന്നിവർ നേതൃത്വം നൽകി. അതിഥികൾക്കുള്ള ഫലകം മീഡിയ ചെയർമാൻ മുജീബ് ചങ്ങരംകുളം, അൽതാഫ് കളക്കര, ആഷിഫ് മുഹമ്മദ് എന്നിവർ സമ്മാനിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് വനിത കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ വിവിധതരം നാടൻ പലഹാരങ്ങൾ വിതരണം ചെയ്തു. വിവിധ കലാകായിക പരിപാടികൾക്ക് അൻവർ ഷാ, മുഫാഷിർ, രമേശ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.