പൊന്നാനി ഫൗണ്ടേഷൻ ഇഫ്താർ സംഗമം
text_fieldsപൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ് ഘടകം ഇഫ്താർ സംഗമം
റിയാദ്: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ് ഘടകം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18 ലെ സഫ്വ ഇസ്തിറാഹയിൽ നടന്ന പരിപാടി ഗ്ലോബൽ സെക്രട്ടറി ലത്തീഫ് പൊന്നാനി ഉദ്ഘാടനം ചെയ്തു റിയാദ് ഘടകം വർക്കിങ് പ്രസിഡൻറ് അസ്ലം കളക്കര അധ്യക്ഷത വഹിച്ചു. പ്രമുഖ സൗദി വ്ലോഗർ ഹാഷിം ബിൻ അബ്ബാസ് ബിൻ ഹുസൈൻ അൽഹുവൈസ്, സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുക്കാട്, ഫൗണ്ടേഷൻ സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അൻവർ സാദിഖ് തുടങ്ങിയവർ സംസാരിച്ചു.
ക്വിസ് മത്സരത്തിനും സമ്മാന വിതരണത്തിനും സിയാഫ് വെളിയംകോട്, ആഷിഫ്, കബീർ കാടൻസ്, ഫസലു പുറങ്ങ് തുടങ്ങിയവർ നേതൃത്വം നൽകി. 18 വർഷമായി സൗദി ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായുള്ള ഫണ്ട് ശേഖരണവും നടന്നു. സംഗമത്തോട് അനുബന്ധിച്ചു നടത്തിയ ക്യു.ആർ രജിസ്ട്രേഷനിൽ നിന്നും ഓൺലൈൻ സ്പിന്നിങ് വഴി തിരഞ്ഞെടുത്ത ഭാഗ്യശാലികൾക്ക് ഐ.ടി ചെയർമാൻ സംറൂദ് അയങ്കലം, കൺവീനർ കെ. അൽത്താഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സമ്മാനവിതരണം നടത്തി.
അഞ്ഞൂറിലധികം ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ സംഗമത്തിന് മുഖ്യ രക്ഷാധികാരി സലീം കളക്കര, ജനസേവനം ചെയർമാൻ എം.എ. ഖാദർ, കൺവീനർ റസാഖ് പുറങ്ങ്, ട്രഷറർ ഷമീർ മേഘ, ആക്ടിങ് പ്രസിഡൻറ് സുഹൈൽ മഖ്ദൂം, സെക്രട്ടറി ഫാജിസ്, രമേഷ് വെള്ളെപ്പാടം, മുഫാഷിർ കുഴിമന, ബക്കർ കിളിയിൽ, മുജീബ് ചങ്ങരംകുളം, വി. അഷ്കർ, അലി പൊന്നാനി, ശരത്ത് പുഴമ്പ്രം, വനിത വിങ് ഭാരവാഹികളായ ഷമീറ ഷമീർ, റഷ, ഷിഫാലിൻ, ഷഫ്ന, അസ്മ, ഷമീറ കബീർ തുടങ്ങിയവർ നേതൃത്വം നൽകി. ഇഫ്താർ കമ്മിറ്റി കൺവീനർ അൻവർഷാ സ്വാഗതവും വളൻറിയർ ക്യാപ്റ്റൻ മുക്താർ വെളിയങ്കോട് നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.