പൊന്നാനി വെൽഫെയർ കമ്മിറ്റി പാചക മത്സരം
text_fieldsദമ്മാം: പൊന്നാനി വെൽഫെയർ കമ്മിറ്റി ദമ്മാം ചാപ്റ്ററിന്റെ 25ാം വാർഷികത്തോടനുബന്ധിച്ച് വനിതകൾക്കായി പാചക മത്സരം സംഘടിപ്പിച്ചു. പൊന്നാനിയുടെ തനത് പലഹാരമായ മുട്ടപ്പത്തിരി, പായസം എന്നീ രണ്ട് ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. 23 പേർ പങ്കെടുത്തു. ദമ്മാം സഫറോൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പാചക മത്സരത്തിൽ വിവിധ രുചിഭേദങ്ങളിൽ ഉണ്ടാക്കിയ വിഭവങ്ങൾ പ്രത്യേക രീതികളിൽ പ്രദർശിപ്പിച്ചത് കാണികൾക്ക് വളരെയധികം കൗതുകമുണർത്തി. ഹംസക്കോയ, ബന നസീർ, ഷബ്ന അസീസ്, അർഷദ് അലി, ഹാരിസ് എന്നിവർ പായസ മത്സരത്തിന് വിധികർത്താക്കളായിരുന്നു.
മുട്ടപ്പത്തിരി ഇന മത്സരത്തിന് സക്കീർ, ഫസൽ ജിഫ്രി, ജമീല നാസർ, അമാനുല്ല എന്നിവർ വിധികർത്താക്കളായിരുന്നു. 25ാം വാർഷികാഘോഷ കമ്മിറ്റി പ്രോഗ്രാം കൺവീനർ ഖാജ മാസ്റ്റർ, വനിത വിഭാഗം കൺവീനർ ഷമി സാദത്ത്, ജനറൽ സെക്രട്ടറി കെ.വി. കബീർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. മത്സര വിജയികളെ ഡിസംബർ 13ന് നടക്കുന്ന വാർഷികാഘോഷ ചടങ്ങിൽ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.