Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2019 5:59 PM GMT Updated On
date_range 17 July 2019 9:49 AM GMTപോക്സോ കേസ് പ്രതി സുനിൽ കുമാറിനെ കേരളത്തിലേക്ക് കൊണ്ടുപോയി
text_fieldsbookmark_border
റിയാദ്: െകാല്ലം ഒാച്ചിറയിലെ 13 വയസുകാരിയെ പീഡിപ്പിച്ച ശേഷം സൗദിയിലേക്ക് കടക്കുകയും റിയാദിൽ വെച്ച് ഇൻറർപോൾ പിടികൂടുകയും ചെയ്ത പോക്സോ കേസ് പ്രതി ക്ലാപ്പന കുലശേഖരപുരം സ്വദേശി സുനിൽ കുമാറിനെ (34) കേരള പൊലീസിന് കൈമാറി. കൊല്ലം സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ് െഎ.പി.എസിെൻറ നേതൃത്വത്തിൽ റിയാദിലെത്തിയ മൂന്നംഗ പൊലീസ് സംഘം ചൊവ്വാഴ്ച കൊച്ചിയിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് ശേഷം 3.45ന് റിയാദിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് പോയത്. പട്ടികജാതി വിഭാഗക്കാരിയായ പെൺകുട്ടിയെ 2015 മുതലാണ് ഇയാൾ ലൈംഗീകമായി പീഡിപ്പിക്കാൻ തുടങ്ങിയത്. കുട്ടിയുടെ ഇളയച്ഛനുമായി പ്രതി സൗഹൃദത്തിലായിരുന്നു. സ്ഥിരം മദ്യപാനിയായ ഇളയച്ഛൻ വഴി പ്രതി പെൺകുട്ടിയുടെ വീടുമായി ബന്ധം സ്ഥാപിച്ചായിരുന്നു ഹീന കൃത്യം. അന്ന് കുട്ടിക്ക് 13 വയസേയുണ്ടായിരുന്നുള്ളൂ. ഇതിനിടയിൽ തൊഴിൽ വിസ കിട്ടി 2016 ഡിസംബറിൽ ഇയാൾ സൗദിയിലേക്ക് കടന്നു. േമശനായ ഇയാൾ റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ടൈൽസ് പണിയാണ് ചെയ്തിരുന്നത്. അയാൾ യാത്ര തിരിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പീഡന വിവരം വീട്ടുകാരും സ്കൂളിലെ അധ്യാപകരും അറിഞ്ഞു. തുടർന്ന് ചൈൽസ് ലൈൻ പ്രവർത്തകർ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം കൊല്ലം പൊലീസ് വനിത സെല്ലിന് കൈമാറി. 2017 ജനുവരി ഏഴിന് വനിത സെൽ ഇൻസ്പെക്ടർ പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്തു. തുടർന്ന് സുനിൽ കുമാറിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. വൈകാതെ ഇളയച്ഛൻ ആത്മഹത്യ ചെയ്തു. പെൺകുട്ടിയെ കൊല്ലം കരിക്കോെട്ട ഇഞ്ചക്കാട് സർക്കാർ മഹിളാമന്ദിരത്തിലാക്കി. അവിടെ വെച്ച് അന്തേവാസിയായ മറ്റൊരു പെൺകുട്ടിയോടൊപ്പം കുട്ടി തൂങ്ങിമരിച്ചു. ഇതോടെ കേസിന് കൂടുതൽ ഗൗരവം കൈവന്നു. സുനിൽകുമാറിനെ വിദേശത്ത് നിന്ന് തിരികെ കൊണ്ടുവരാൻ പൊലീസ് ഉൗർജ്ജിത ശ്രമമാരംഭിച്ചു. റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ക്രൈം െഎ.ജി ശ്രീജിത്ത് സി.ബി.െഎ വഴി സൗദി പൊലീസുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്യിക്കാനുള്ള നടപടികൾ തുടങ്ങി. റിയാദ് നാഷനൽ ക്രൈം ബ്യൂറോ നാല് മാസം മുമ്പ് പ്രതിയെ കണ്ടെത്തുകയും പിടികൂടി റിയാദിലെ അൽഹൈർ ജയിലിലാക്കുകയും ചെയ്തു. ഒരു മാസം മുമ്പ് മെറിൻ ജോസഫ് െഎ.പി.എസ് കൊല്ലം സിറ്റി പൊലീസ് കമീഷണറായി വന്നതോടെ പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഉൗർജ്ജിതമാക്കി. കൊല്ലം ഡിസ്ട്രിക്റ്റ് ക്രൈം റിക്കാർഡ്സ് ബ്യൂറോ അസിസ്റ്റൻറ് പൊലീസ് കമീഷണർ എം. അനിൽകുമാർ, ഒാച്ചിറ സർക്കിൾ ഇൻസ്പെക്ടർ ആർ. പ്രകാശ് എന്നിവരോടൊപ്പം കമീഷണർ മെറിൻ ജോസഫ് ഞായറാഴ്ചയാണ് റിയാദിലെത്തിയത്. അന്ന് തന്നെ റിായദ് പൊലീസുമായി ബന്ധപ്പെട്ട് പ്രതിയെ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. െചാവ്വാഴ്ച ഉച്ചക്ക് ശേഷം രണ്ട് മണിയായപ്പോൾ പ്രതിയെ സൗദി പൊലീസ് റിയാദ് കിങ് ഖാലിദ് എയർപ്പോർട്ടിലെത്തിച്ചു. വിമാനത്തിൽ വെച്ചാണ് പ്രതിയെ കേരള പൊലീസിന് കൈമാറിയത്. മെറിൻ ജോസഫിനെയും സംഘത്തെയും റിയാദ് വിമാനത്താവളത്തിൽ വരവേറ്റതും യാത്രയാക്കിയതും റിയാദ് പൊലീസാണ്. ചൊവ്വാഴ്ച ഉച്ചക്ക് 12ഒാടെ റിയാദിലെ ഇന്ത്യൻ എംബസിയിലെത്തിയ മെറിൻ ജോസഫ് അംബാസഡർ േഡാ. ഒൗസാഫ് സഇൗദുമായി അര മണിക്കൂർ കൂടിക്കാഴ്ച നടത്തി. ശേഷം സൗദി പ്രോേട്ടാക്കോൾ ഉദ്യോഗസ്ഥർ വന്ന് വിമാനത്താവളത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കൊച്ചിയിൽ ചൊവ്വാഴ്ച രാത്രി തന്നെ എത്തുന്ന സംഘം ബുധനാഴ്ച പകൽ കരുനാഗപ്പള്ളി പൊലീസ് അസിസ്റ്റൻറ് കമീഷണറുടെ മുമ്പാകെ പ്രതിയെ ഹാജരാക്കും. ബലാത്സംഗം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനുള്ള പോക്സോ ആക്ട്, പട്ടികജാതി പട്ടിക വർഗ പീഡന നിരോധനനിയമം എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story