Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപോക്​സോ കേസ്​ പ്രതി...

പോക്​സോ കേസ്​ പ്രതി സുനിൽ കുമാറിനെ കേരളത്തിലേക്ക്​ കൊണ്ടുപോയി

text_fields
bookmark_border
പോക്​സോ കേസ്​ പ്രതി സുനിൽ കുമാറിനെ കേരളത്തിലേക്ക്​ കൊണ്ടുപോയി
cancel
camera_alt????? ??????????

റിയാദ്​: ​െകാല്ലം ഒാച്ചിറയിലെ 13 വയസുകാരിയെ പീഡിപ്പിച്ച ശേഷം സൗദിയിലേക്ക്​ കടക്കുകയും റിയാദിൽ വെച്ച്​ ഇൻറർപേ ാൾ പിടികൂടുകയും ചെയ്​ത പോക്​സോ കേസ്​ പ്രതി ക്ലാപ്പന കുലശേഖരപുരം സ്വദേശി സുനിൽ കുമാറിനെ (34) കേരള പൊലീസിന്​ കൈ മാറി. കൊല്ലം സിറ്റി പൊലീസ്​ കമീഷണർ മെറിൻ ജോസഫ്​ ​െഎ.പി.എസി​​​െൻറ നേതൃത്വത്തിൽ റിയാദിലെത്തിയ മൂന്നംഗ പൊലീസ ്​ സംഘം​ ചൊവ്വാഴ്​ച കൊച്ചിയിലേക്ക്​ കൊണ്ടുപോയി​. ഉച്ചക്ക്​ ശേഷം 3.45ന്​ റിയാദിൽ നിന്ന്​ പുറപ്പെട്ട എയർ ഇന്ത ്യ വിമാനത്തിലാണ്​ പോയത്​. പട്ടികജാതി വിഭാഗക്കാരിയായ പെൺകുട്ടിയെ 2015 മുതലാണ്​ ഇയാൾ ലൈംഗീകമായി പീഡിപ്പിക്കാൻ ത ുടങ്ങിയത്​​. കുട്ടിയുടെ ഇളയച്​ഛനുമായി പ്രതി സൗഹൃദത്തിലായിരുന്നു. സ്ഥിരം മദ്യപാനിയായ ഇളയച്​ഛൻ വഴി​ പ്രതി പെൺകുട്ടിയുടെ വീടുമായി ബന്ധം സ്ഥാപിച്ചായിരുന്നു ഹീന കൃത്യം​.

അന്ന്​ കുട്ടിക്ക്​ 13 വ​യസേയുണ്ടായിരുന്നുള്ളൂ. ഇതിനിടയിൽ തൊഴിൽ വിസ കിട്ടി 2016 ഡിസംബറിൽ ഇയാൾ സൗദിയിലേക്ക്​ കടന്നു. ​േമശനായ ഇയാൾ റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ടൈൽസ്​ പണിയാണ്​ ചെയ്​തിരുന്നത്​. അയാൾ യാത്ര തിരിച്ച്​ ദിവസങ്ങൾക്കുള്ളിൽ തന്നെ​ പീഡന വിവരം വീട്ടുകാരും സ്​കൂളിലെ അധ്യാപകരും അറിഞ്ഞു​. തുടർന്ന്​ ചൈൽസ്​ ലൈൻ പ്രവർത്തകർ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം​ കൊല്ലം പൊലീസ്​ വനിത സെല്ലിന്​ കൈമാറി. 2017 ജനുവരി ഏഴിന് വനിത സെൽ ഇൻസ്​പെക്​ടർ പെൺകുട്ടിയിൽ നിന്ന്​ മൊഴിയെടുത്തു. തുടർന്ന്​ സുനിൽ കുമാറിനെ പ്രതിയാക്കി കേസ്​ രജിസ്​റ്റർ ചെയ്​തു. വൈകാതെ ഇളയച്​ഛൻ ആത്മഹത്യ ചെയ്​തു. പെൺകുട്ടിയെ കൊല്ലം കരിക്കോ​െട്ട ഇഞ്ചക്കാട്​ സർക്കാർ മഹിളാമന്ദിരത്തിലാക്കി. അവിടെ​ വെച്ച്​ അന്തേവാസിയായ മറ്റൊരു പെൺകുട്ടിയോടൊപ്പം കുട്ടി തൂങ്ങിമരിച്ചു. ഇതോടെ കേസിന്​ കൂടുതൽ ഗൗരവം കൈവന്നു. സുനിൽകുമാറിനെ വിദേശത്ത്​ നിന്ന്​ തിരികെ കൊണ്ടു​വരാൻ പൊലീസ്​ ഉൗർജ്ജിത ശ്രമമാരംഭിച്ചു.

കൊല്ലം സിറ്റി കമീഷണർ മെറിൻ ജോസഫ്​ റിയാദ്​ എംബസിയിൽ ഇന്ത്യൻ അ​ംബാസഡർ ഡോ.ഔസാഫ്​ സഈദുമായി കൂടികാഴ്​ച നടത്തിയപ്പോൾ

റെഡ്​ കോർണർ നോട്ടീസ്​ പുറപ്പെടുവിച്ചു. ക്രൈം ​െഎ.ജി ശ്രീജിത്ത്​ സി.ബി.​െഎ വഴി സൗദി പൊലീസുമായി ബന്ധപ്പെട്ട്​ പ്രതിയെ അറസ്​റ്റ്​ ചെയ്യിക്കാനുള്ള നടപടികൾ തുടങ്ങി. റിയാദ്​ നാഷനൽ ക്രൈം ബ്യൂറോ നാല്​ മാസം മുമ്പ്​ പ്രതിയെ കണ്ടെത്തുകയും പിടികൂടി റിയാദിലെ അൽഹൈർ ജയിലിലാക്കുകയും ചെയ്​തു. ഒരു മാസം മുമ്പ്​ മെറിൻ ജോസഫ്​ ​െഎ.പി.എസ്​ കൊല്ലം സിറ്റി ​പൊലീസ്​ കമീഷണറായി വന്നതോടെ പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഉൗർജ്ജിതമാക്കി. കൊല്ലം ഡിസ്​ട്രിക്​റ്റ്​ ക്രൈം റിക്കാർഡ്​സ്​ ബ്യൂറോ അസിസ്​റ്റൻറ്​ പൊലീസ്​ കമീഷണർ എം. അനിൽകുമാർ, ഒാച്ചിറ സർക്കിൾ ഇൻസ്​പെക്​ടർ ആർ. പ്രകാശ്​ എന്നിവരോടൊപ്പം കമീഷണർ മെറിൻ ജോസഫ്​ ​ഞായറാഴ്​ചയാണ്​ റിയാദിലെത്തി​യത്​. അന്ന്​ തന്നെ റിായദ്​ പൊലീസുമായി ബന്ധപ്പെട്ട്​ പ്രതിയെ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

​െചാവ്വാഴ്​ച ഉച്ചക്ക്​ ശേഷം രണ്ട്​ മണിയായപ്പോൾ പ്രതിയെ സൗദി പൊലീസ്​ റിയാദ്​ കിങ്​ ഖാലിദ്​ എയർപ്പോർട്ടിലെത്തിച്ചു. വിമാനത്തിൽ വെച്ചാണ്​ പ്രതിയെ കേരള പൊലീസിന്​ കൈമാറിയത്​. മെറിൻ ​ജോസഫിനെയും​ സംഘത്തെയും റിയാദ്​ വിമാനത്താവളത്തിൽ വരവേറ്റതും യാത്രയാക്കിയതും റിയാദ്​ പൊലീസാണ്​. ചൊവ്വാഴ്​ച ഉച്ചക്ക്​ 12ഒാടെ റിയാദിലെ ഇന്ത്യൻ എംബസിയിലെത്തിയ മെറിൻ ജോസഫ്​ അംബാസഡർ ​േഡാ. ഒൗസാഫ്​ സഇൗദുമായി അര മണിക്കൂർ കൂടിക്കാഴ്​ച നടത്തി. ശേഷം സൗദി പ്രോ​േട്ടാക്കോൾ ഉദ്യോഗസ്​ഥർ വന്ന്​ വിമാനത്താവളത്തിലേക്ക്​ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കൊച്ചിയിൽ ചൊവ്വാഴ്​ച രാത്രി തന്നെ എത്തുന്ന സംഘം ബുധനാഴ്​ച പകൽ കരുനാഗപ്പള്ളി പൊലീസ്​ അസിസ്​റ്റൻറ്​ കമീഷണറുടെ മുമ്പാകെ പ്രതിയെ ഹാജരാക്കും. ബലാത്സംഗം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനുള്ള പോക്സോ ആക്​ട്​, പട്ടികജാതി പട്ടിക വർഗ പീഡന നിരോധനനിയമം എന്നിവ പ്രകാരമാണ്​ പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsriyadhposco caseaccused
News Summary - Posco case accused-Kerala news
Next Story