ഭിന്നവീക്ഷണങ്ങൾക്കിടയിലും ഐക്യസാധ്യതകൾ കണ്ടെത്തണം -ഐ.സി.എസ്
text_fieldsജിദ്ദ: കേരളത്തിലെ നാലു സുന്നി സംഘടനകൾക്കിടയിൽ കർമശാസ്ത്രപരവും സംഘടനാപരവുമായ അഭിപ്രായഭിന്നതകൾ നിലനിൽക്കെതന്നെ ഐക്യം സാധ്യമാകുന്ന തലങ്ങളിൽ യോജിച്ചുപ്രവർത്തിക്കാനുള്ള പൊതുവേദികൾ ആവശ്യമാണെന്ന് ഇസ്ലാമിക് കൾചറൽ സൊസൈറ്റി ഓഫ് ഇന്ത്യ (ഐ.സി.എസ്) നാഷനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. വ്യത്യസ്ത വീക്ഷണങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ മുസ്ലിം സമുദായത്തിന്റെ പുരോഗതിക്കായി യോജിപ്പിന്റെ തലങ്ങൾ കണ്ടെത്തിയവരായിരുന്നു പഴയകാല പണ്ഡിതന്മാർ.
കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ, സമസ്തയിലെ ഇരു വിഭാഗം, ദക്ഷിണ കേരള തുടങ്ങിയ സുന്നി സംഘടനകൾക്കിടയിലെ ഇത്തരം പണ്ഡിതോചിതമായ അഭിപ്രായ വ്യത്യാസങ്ങളും വീക്ഷണവൈജാത്യങ്ങളും നിലനിർത്തിക്കൊണ്ടുതന്നെ സാമുദായികമായ ഉന്നമനത്തിനും നന്മക്കുമുതകുന്ന യോജിച്ച പ്രവർത്തനങ്ങളാണ് ഇന്ത്യാരാജ്യത്തെ പ്രതികൂല സാഹചര്യങ്ങളെ മറികടക്കാൻ ഏറ്റവും ആവശ്യമെന്ന് യോഗം വിലയിരുത്തി.
സൗദി നാഷനൽ കമ്മിറ്റി ജനറൽ ബോഡി യോഗം ജിദ്ദ ശറഫിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹസീബ് തങ്ങൾ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി മൗലാന നജീബ് മൗലവിയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. നൗഫൽ കല്ലാച്ചി സ്വാഗതവും നൗഷാദ് അലി കോടാലിപ്പൊയിൽ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഹസീബ് തങ്ങൾ ജമലുല്ലൈലി (പ്രസി), നൗഫൽ കല്ലാച്ചി (ജന. സെക്ര), സക്കീർ ഹുസൈൻ വണ്ടൂർ (ട്രഷ), ജി.എം ഫുർഖാനി പാനമാംഗ്ലൂർ, അർശദ് തങ്ങൾ ചെട്ടിപ്പടി, ഡോ. റാഷിദ് പള്ളിയത്ത് മക്ക, പി.ടി. അബൂബക്കർ മൗലവി സകാക്ക, അബ്ദുറഹ്മാൻ മൗലവി മുതീരി (വൈ. പ്രസി), ഒ.കെ. ഉമർ, കുനിപ്പാല അഷ്റഫ് വഹബി അളം, എ.പി. നൗഷാദലി കോടാലിപൊയിൽ, റാനിയ, എ.പി. അലിബിൻ അബീത്വാലിബ് ഖമീസ് മുശൈത്.
ബാസിത് വഹബി ജിദ്ദ, റിംഷാദ് വഹബി ദമ്മാം (ജോ. സെക്ര), കെ.ടി. മുഹമ്മദ് ബഷീർ റിയാദ്, ഹസൻകുട്ടി മൗലവി ത്വാഇഫ്, ശൈജൽ വഹബി മദീന, ഹിബത്തുല്ല കാസർകോട് നമിറ, ജംഷി നടുവത്ത് ഖമീസ് മുശൈത്, നിസാർ വഹബി സകാക്ക, സൈഫുദ്ദീൻ ചെറുകോട് ജിദ്ദ, അബൂബക്കർ വഹബി തുവ്വക്കാട്, നൗഷാദ് വഹബി മദീന, ഫാഇസ് വഹബി കണ്ണൂർ ജീസാൻ, മുഹമ്മദ് ശരീഫ് ജിദ്ദ, ഉബൈദുല്ല പാനമാംഗളൂർ ജുബൈൽ, നജ്മുദ്ദീൻ പാണ്ടിക്കാട് ജിദ്ദ (എക്സി. അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.