Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാ​ട​ക...

നാ​ട​ക അ​ഭി​നേ​താ​ക്ക​ൾ​ക്ക് പ​രി​ശീ​ല​നം: ആ​ദ്യ ക്യാ​മ്പ്​ അ​ൽ​അ​ഹ്​​സ​യി​ൽ

text_fields
bookmark_border
നാ​ട​ക അ​ഭി​നേ​താ​ക്ക​ൾ​ക്ക് പ​രി​ശീ​ല​നം: ആ​ദ്യ ക്യാ​മ്പ്​ അ​ൽ​അ​ഹ്​​സ​യി​ൽ
cancel
camera_alt

തി​യ​റ്റ​ർ ആ​ൻ​ഡ് പെ​ർ​ഫോ​മി​ങ്​ ആ​ർ​ട്‌​സ് ക​മീ​ഷ​ൻ പ​രി​ശീ​ല​ന

ക​ള​രി​യി​ൽ​നി​ന്ന്​ (ഫ​യ​ൽ)

ദ​മ്മാം: തി​യ​റ്റ​ർ ആ​ൻ​ഡ് പെ​ർ​ഫോ​മി​ങ്​ ആ​ർ​ട്‌​സ് ക​മീ​ഷ​ൻ സൗ​ദി അ​റേ​ബ്യ​യി​ലെ മൂ​ന്ന് ന​ഗ​ര​ങ്ങ​ളി​ൽ നാ​ട​ക അ​ഭി​നേ​താ​ക്ക​ൾ​ക്ക്​ പ​രി​ശീ​ല​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ക്കു​ന്നു. ഈ ​മാ​സം 16 മു​ത​ൽ 27 വ​രെ കി​ഴ​ക്ക​ൻ പ്ര​വി​ശ​യി​ലെ അ​ൽ​അ​ഹ്​​സ​യി​ലും ആ​ഗ​സ്​​റ്റ്​​ 13 മു​ത​ൽ 24 വ​രെ ത​ബൂ​ക്കി​ലും സെ​പ്റ്റം​ബ​ർ 25 മു​ത​ൽ ഒ​ക്‌​ടോ​ബ​ർ അ​ഞ്ചു​ വ​രെ ഹാ​ഇ​ലി​ലു​മാ​ണ് പ​രി​ശീ​ല​ന ക്യാ​മ്പു​ക​ൾ. നാ​ട​ക രം​ഗ​ത്തെ വി​ദ​ഗ്ധ​ർ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കും. പ്ര​തി​ദി​നം മൂ​ന്നു മ​ണി​ക്കൂ​ർ വീ​തം 10 ദി​വ​സം ക്യാ​മ്പ്​ നീ​ളും.

ആ​ദ്യ ഘ​ട്ടം പു​തി​യ അ​ഭി​നേ​താ​ക്ക​ൾ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കു​മ്പോ​ൾ ര​ണ്ടാം ഘ​ട്ട​ത്തി​ൽ നി​ല​വി​ലെ അ​ഭി​നേ​താ​ക്ക​ൾ​ക്ക്​ അ​ഭി​ന​യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ പ​രി​ശീ​ല​നം ന​ൽ​കും. 40 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഉ​ൾ​െ​പ്പ​ടെ 80 പേ​ർ​ക്കാ​ണ്​ ക്യാ​മ്പി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. നാ​ട​ക​ത്തെ​ക്കു​റി​ച്ച്​ ആ​ഴ​ത്തി​ലു​ള്ള അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നൊ​പ്പം, അ​ഭി​ന​യ​ത്തി​ലും അ​വ​രു​ടെ മ​റ്റു​ ക​ഴി​വു​ക​ളി​ലും വി​ജ​യം വ​രി​ക്കു​ന്ന​തി​ന്​ അ​ഭി​നേ​താ​ക്ക​ളെ സ​ജ്ജ​രാ​ക്കു​ക എ​ന്ന​താ​ണ്​ ക്യാ​മ്പി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

ഭാ​ഷ, പ​ദാ​വ​ലി, അ​ഭി​ന​യ സാ​ങ്കേ​തി​ക​ത​ക​ൾ, മെ​ച്ച​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി സ​ർ​വ​ത​ല സ്​​പ​ർ​ശി​യാ​യ അ​വ​ബോ​ധം അ​ഭി​നേ​താ​ക്ക​ളി​ൽ സൃ​ഷ്​​ടി​ക്ക​ലാ​ണ്​ ല​ക്ഷ്യം. ആ​ദ്യ ദി​വ​സം നാ​ട​ക​ത്തി​ൽ ശ​രീ​രം, ശ​ബ്​​ദം എ​ന്നി​വ എ​ങ്ങ​നെ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന്​ അ​ഭി​നേ​താ​ക്ക​ൾ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കും. തു​ട​ർ​ന്ന്​ ഏ​കാ​ഗ്ര​ത ആ​ർ​ജ്ജി​ക്ക​ൽ, വ​സ്ത്ര​ധാ​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ അ​ഭി​നേ​താ​ക്ക​ളെ പ​രി​ശീ​ലി​പ്പി​ക്കും. ഇ​തെ​ല്ലാം ഒ​ത്തു​ചേ​രു​ന്ന ത​ര​ത്തി​ലു​ള്ള നാ​ട​ക പ്ര​ക​ട​ന​ത്തോ​ടെ ക്യാ​മ്പ്​ അ​വ​സാ​നി​പ്പി​ക്കും.

സാം​സ്കാ​രി​ക വി​ക​സ​ന​ത്തി​ന്​ നാ​ട​കം ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ ഏ​റെ​യാ​ണ്. ഈ ​ബോ​ധ്യ​ത്തി​ൽ​നി​ന്നാ​ണ്​ നാ​ട​ക മേ​ഖ​ല​യെ കൂ​ടു​ത​ൽ വി​ശാ​ല കാ​ഴ്​​ച​​പ്പാ​ടോ​ടെ വി​പു​ലീ​ക​രി​ക്കാ​ൻ തി​യ​റ്റ​ർ ആ​ൻ​ഡ് പെ​ർ​ഫോ​മി​ങ്​ ആ​ർ​ട്‌​സ് ക​മീ​ഷ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ ഇ​ട​വേ​ള​ക​ളി​ൽ തു​ട​ർ​പ​രി​ശീ​ല​നം ന​ൽ​കാ​നും ആ​ർ​ട്​​സ്​ ക​മീ​ഷ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു. സൗ​ദി​യു​ടെ സം​സ്കാ​രി​ക ച​ല​ന​ങ്ങ​ളെ ഉ​ത്തേ​ജി​പ്പി​ക്കാ​നും ജീ​വി​തം പ​റ​യാ​നു​മു​ള്ള ഉ​പാ​ധി​യാ​ക്കി നാ​ട​ക​ങ്ങ​ളെ പ​രി​ശീ​ലി​പ്പി​ക്കും. അ​റ​ബ്​ മേ​ഖ​ല​ക്ക്​ സ​മൃ​ദ്ധ​മാ​യ നാ​ട​ക പാ​ര​മ്പ​ര്യ​മാ​ണു​ള്ള​ത്. അ​തി​നെ ആ​ധു​നി​ക മേ​ഖ​ല​ക്ക്​ അ​നു​ഗു​ണ​മാ​യ രീ​തി​യി​ലേ​ക്ക്​ പ​രി​വ​ർ​ത്തി​പ്പി​ക്കു​ക എ​ന്ന​തും പ​രി​ശീ​ല​ന ക്യാ​മ്പ്​ ല​ക്ഷ്യ​മി​ടു​ന്നു.

തി​യ​റ്റ​റി​നെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ള​ർ​ത്താ​നും സാം​സ്കാ​രി​ക പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം പു​തി​യ ക​ല​യു​ടെ മൂ​ല്യം ഉ​റ​പ്പി​ക്കാ​നും ക​ലാ​കാ​ര​ന്മാ​രു​ടെ ഒ​രു ഡേ​റ്റ​ബേ​സ് രൂ​പ​വ​ത്​​ക​രി​ക്കാ​നും അ​വ​രു​ടെ വി​ക​സ​ന​ത്തി​ന് സം​ഭാ​വ​ന ന​ൽ​കാ​നും ഇ​ത് ശ്ര​മി​ക്കു​ന്നു. ഈ ​ശ്ര​മ​ങ്ങ​ൾ രാ​ജ്യ​ത്തി​ലെ തി​യ​റ്റ​ർ പ്രാ​ക്ടീ​ഷ​ണ​ർ​മാ​രെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള ക​മീ​ഷ​​ന്റെ നി​ല​വി​ലു​ള്ള സം​രം​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiTheater Performing and Arts Commission
News Summary - practice for Drama Actors: First Camp AlAhzail
Next Story