Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​തി​ഭ സാം​സ്കാ​രി​ക...

പ്ര​തി​ഭ സാം​സ്കാ​രി​ക വേ​ദി പെ​രു​ന്നാ​ൾ നി​ലാ​വ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
saudi news
cancel
camera_alt

ന​ജ്‌​റാ​നി​ൽ പ്ര​തി​ഭ സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി വീ​ക്ഷി​ക്കാ​നെ​ത്തി​യ​വ​ർ

ന​ജ്റാ​ൻ: പ്ര​തി​ഭ സാം​സ്കാ​രി​ക വേ​ദി ന​ജ്‌​റാ​നി​ൽ ‘പെ​രു​ന്നാ​ൾ നി​ലാ​വ് 2024’ സം​ഘ​ടി​പ്പി​ച്ചു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ വ​ടം​വ​ലി, ഫു​ട്ബാ​ൾ, ഷൂ​ട്ട്‌ ഔ​ട്ട്‌, കാ​രം​സ് മ​ത്സ​ര​ങ്ങ​ളും കു​ട്ടി​ക​ളു​ടെ വി​നോ​ദ പ​രി​പാ​ടി​ക​ളും മെ​ഗാ സ്​​റ്റേ​ജ് ഷോ​യും അ​ര​ങ്ങേ​റി. കാ​രം​സ് മ​ത്സ​ര​ങ്ങ​ൾ വി​നോ​ദ് അ​ൽ​ദേ​ഗ, ഷാ​ജ​ഹാ​ൻ ബ​ല​ദ്, കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ൾ ഷി​ജി​ൻ, ഷി​ജു മ​റ്റു കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നി​യ​ന്ത്രി​ച്ചു. ആ​റു മ​ണി​ക്കൂ​ർ നീ​ണ്ട സ്​​റ്റേ​ജ് ഷോ ​പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി ഷാ​ന​വാ​സ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ദ​ർ​ശ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും കാ​യി​ക വി​ഭാ​ഗം ക​ൺ​വീ​ന​ർ മ​ണി സ്‌​പോ​ർ​ട്സ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ച​ട​ങ്ങി​ൽ ത​മി​ഴ് മ​ൺ​ഡ്രം ഭാ​ര​വാ​ഹി​ക​ൾ അ​നി​ൽ രാ​മ​ച​ന്ദ്ര​നെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ പ്ര​തി​ഭ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കു​ള്ള വി​ദ്യാ​കി​ര​ൺ അ​വാ​ർ​ഡു​ക​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. സു​മ​യ്യ ടീ​ച്ച​ർ (മ​ല​യാ​ളം മി​ഷ​ൻ എ​ഴു​ത്തോ​ല പ​ഠ​ന​കേ​ന്ദ്രം), റ​ഷീ​ദ് (ഒ.​ഐ.​സി.​സി), അ​ബ്‌​ദു​ൽ ജ​ബ്ബാ​ർ (കെ.​എം.​സി.​സി), ഷു​ക്കൂ​ർ കൊ​ല്ലം (ഐ.​സി.​എ​ഫ്), വി​പി​ൻ സ​ത്യ​ൻ (എ​ൻ.​എം.​എ), ഡോ. ​എ​സ്ത​ർ മേ​രി പ​പ്പി​യ (ത​മി​ഴ് മ​ൺ​ഡ്രം), അ​ബ്​​ദു​ൽ ക​രീം (വി.​എ​ഫ്.​എ​സ്), മു​ഹ​മ്മ​ദ്‌ അ​ലി (ഒ.​എ​ൻ.​വൈ.​എ​ക്സ് ഗോ​ൾ​ഡ് ഫൈ​സ​ലി​യ), ജ​ലാ​ൽ റ​ഹ്​​മാ​ൻ (ക​ഥാ​കൃ​ത്ത്) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ്ര​സി​ഡ​ൻ​റ്​ സ​ജീ​വ​ൻ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​റും സാം​സ്‌​കാ​രി​ക വി​ഭാ​ഗം ജോ​യി​ൻ​റ്​ ക​ൺ​വീ​ന​റു​മാ​യ ശ്രീ​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

ന​ജ്റാ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന ഓ​ണം, പൊ​ന്നോ​ണം പ​രി​പാ​ടി​യു​ടെ ലോ​ഗോ വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ്​ ജി​നു ബേ​ബി, പ്ര​തി​ഭ ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ കു​ന്നം​കു​ള​ത്തി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. കു​വൈ​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്ക് അ​നു​ശോ​ച​നം അ​ർ​പ്പി​ച്ച് തു​ട​ങ്ങി​യ സ്​​റ്റേ​ജ് ഷോ ​അ​വ​താ​ര​ക​രാ​യ കു​ടും​ബ​വേ​ദി ക​ൺ​വീ​ന​ർ ഷി​ജി​നും വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ​മാ​രാ​യ ര​മ്യ ശ്യാ​മും ജി​നു മാ​ത്യു​വും ഏ​കോ​പി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perunnal nilavusaudi newsPratibha Samskarika Vedhi
News Summary - Pratibha Sanskarika Vedi Perunnal Nilav organized
Next Story