നജ്റാനിൽ പ്രതിഭ സാംസ്കാരികവേദി ‘പെരുന്നാൾ നിലാവ്’ സംഘടിപ്പിച്ചു
text_fieldsനജ്റാൻ: പ്രതിഭ സാംസ്കാരികവേദി നജ്റാൻ വർഷംതോറും വലിയ പെരുന്നാളിനോടനുബന്ധിച്ച് നടത്തിവരാറുള്ള കലാകായികമേള ‘പെരുന്നാൾ നിലാവ്’ വിവിധ കലാകായിക പരിപാടികളോടെ അരങ്ങേറി. കാരംസ് ടൂർണമെൻറും മലയാളം മിഷൻ അധ്യാപകരുടെയും കുടുംബവേദി വനിത വളൻറിയർമാരുടെയും നിയന്ത്രണത്തിൽ ചിത്രരചന, ക്വിസ്, മറ്റ് വിനോദ മത്സരങ്ങളും നടന്നു. വാശിയേറിയ വടംവലി, ഷട്ടിൽ മത്സരങ്ങളും നടന്നു. പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയിരുന്നു.
അഞ്ചു മണിക്കൂർ നീണ്ടുനിന്ന മെഗാ സ്റ്റേജ് ഷോക്ക് ദേശീയഗാനത്തോടെ തുടക്കംകുറിച്ചു. കുടുംബവേദി കൺവീനർ ഷിജിനും വനിതവേദി കൺവീനർമാരായ ജിനു മാത്യുവും രമ്യ ശ്യാമും അവതാരകരായി. ജനറൽ സെക്രട്ടറി ആദർശ് സംഘടനയുടെ ആമുഖം അവതരിപ്പിച്ചു. രക്ഷാധികാരി ഷാനവാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് കൺവീനർ അനിൽ രാമചന്ദ്രൻ വിശദീകരിച്ചു. വിശിഷ്ടാതിഥി ജിദ്ദ നവോദയ ജോയൻറ് സെക്രട്ടറി ഫിറോസ് മുഴുപ്പിലങ്ങാട് പ്രതിഭ ബാലവേദിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്രതിഭ സ്ഥാപക നേതാവും രക്ഷധികാരി സമിതി അംഗവുമായ വേണു മാപ്പിനിയിൽനിന്നും ഫിറോസ് മുഴുപ്പിലങ്ങാട് പ്രതിഭയുടെ സ്നേഹാദരവ് ഏറ്റുവാങ്ങി. ആക്ടിങ് പ്രസിഡൻറ് കൃഷ്ണൻ, സാംസ്കാരിക വിഭാഗം കൺവീനർ ഭദ്രൻ, മലയാളം മിഷൻ എഴുത്തോല പഠനകേന്ദ്രം പ്രിൻസിപ്പൽ നെൽസൺ, സുമയ്യ ടീച്ചർ, ജസ്റ്റിൻ (ഒ.ഐ.സി.സി), ജബ്ബാർ (കെ.എം.സി.സി), അബ്ദുറഹ്മാൻ (ഐ.സി.എഫ്), യഹ്യ ഖാൻ (എൻ.എം.എ), കരീം (വി.എഫ്.എസ്) തുടങ്ങിയവർ സംസാരിച്ചു.
മലയാളം മിഷൻ എഴുത്തോല പഠനകേന്ദ്രത്തിലെ കുഞ്ഞുങ്ങളുടെ കലാപരിപാടികളും കുടുംബ വേദിയിലേയും മറ്റു മലയാളി കുടുംബങ്ങളുടേയും വിവിധ തരം കലാപരിപാടികൾ അരങ്ങേറി. കുഞ്ഞുങ്ങളുടെ ഫാഷൻ ഷോയും കാണികളിൽ കരഘോഷമുയർത്തി. കുടുംബവേദി നിലാനക്ഷത്രയുടെ ഗാനസന്ധ്യയും പൊലിമ കൂട്ടി. വടംവലി ജേതാക്കളായ ബ്ലാക്ക് റോക്ക് ടീമിന് കലാകായിക വിഭാഗം കൺവീനർ മണി ട്രോഫിയും ശ്രീരാജ് പ്രൈസ് മണിയും റണ്ണേഴ്സായ പ്രതിഭ ക്ലബിന് ഭദ്രൻ ട്രോഫിയും, ഹ്യൂബർട്ട് പ്രൈസ്മണിയും സമ്മാനിച്ചു.
ഷട്ടിൽ ടൂർണമെൻറ് ജേതാവ് അബൂബക്കർ ടീമിന്, സലിം ട്രോഫിയും ടോണി കാഷ് പ്രൈസും റണ്ണേഴ്സായ സജീർ ടീമിന് ബഷീർ ട്രോഫിയും ഷിജു പിണറായി കാഷ് പ്രൈസും നൽകി. കാരംസ് ടൂർണമെൻറ് ജേതാക്കളായ റിൻഷാദ് ടീമിന് സുകുമാരൻ ട്രോഫിയും ബിനു കാഷ് പ്രൈസും റണ്ണേഴ്സായ മിഥുൻ ടീമിന് ശ്രീരാജ് ട്രോഫിയും കാഷ് പ്രൈസും സമ്മാനിച്ചു. വേണു മാപ്പിനി, കൃഷ്ണൻ തുടങ്ങിയവർ ചേർന്ന് മെഡലുകളും കൈമാറി. സാംസ്കാരിക വിഭാഗം കൺവീനർ ശ്രീരാജ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.