പ്രവാസികൾക്ക് പലിശരഹിത വായ്പകൾ ലഭ്യമാക്കും –പി.കെ. ബഷീർ എം.എൽ.എ
text_fieldsജിദ്ദ: ഏറനാട് മണ്ഡലത്തിലെ പ്രവാസികൾക്ക് പലിശ രഹിത വായ്പകൾ മണ്ഡലത്തിലെ സർവിസ് സഹകരണ ബാങ്കുകൾ വഴി ലഭ്യമാക്കുമെന്ന് മണ്ഡലം എം.എൽ.എ പി.കെ. ബഷീർ പറഞ്ഞു. നവംബർ ഒന്നി ന് ശേഷം നാട്ടിലേക്കുവന്ന് തിരിച്ചുപോകാൻ കഴിയാതെ കുടുങ്ങിയ പ്രവാസികൾക്കും ഗൾഫിലുള്ളവർക്കും ഉപാധികളോടെ 25,000 രൂപ മുതൽ 50,000 രൂപ വരെ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.കുഴിമണ്ണ, കാവനൂർ, എടവണ്ണ, അരീക്കോട് സർവിസ് സഹകരണ ബാങ്കുകൾ വഴിയാണ് വായ്പകൾ ലഭ്യമാക്കുക. ഏറനാട് മണ്ഡലം കെ.എം.സി.സി ജിദ്ദ കമ്മിറ്റിയും മണ്ഡലം ഗ്ലോബൽ കെ.എം.സി.സിയും സംയുക്തമായി സംഘടിപ്പിച്ച വിഡിയോ കോൺഫറൻസിൽ സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ പ്രവാസികൾ പങ്കെടുത്തു.
ഗൾഫിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവരെ ഉടൻ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. പ്രവാസികൾ തിരിച്ചെത്തുകയാണെങ്കിൽ അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഏറനാട് മണ്ഡലത്തിൽ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് രാജ്യങ്ങളിലുടനീളം കെ.എം.സി.സി നടത്തുന്ന സേവനപ്രവർത്തനങ്ങളെ പി.കെ. ബഷീർ എം.എൽ.എ അഭിനന്ദിച്ചു. ജലീൽ കാവനൂർ പരിപാടി ഉദ്ഘാടനം ചെയ്തു. സുൽഫീക്കർ ഒതായി നേതൃത്വം നൽകി. അഹമ്മദ് കുട്ടി മദനി റമദാൻ പ്രഭാഷണം നടത്തി. അമീർ കാവനൂർ, നജ്മുദ്ദീൻ, റഫീഖ്, എം.സി. മാലിക്ക്, മുഹമ്മദ് ലയിസ്, റഫീഖ് അമീൻ എന്നിവർ സംസാരിച്ചു. റഹ്മത്ത് അരീക്കോട് സ്വാഗതവും ജൗഹർ കുനിയിൽ നന്ദിയും പറഞ്ഞു. അഷ്റഫ് കിഴുപറമ്പ്, സൈദ് കുഴിമണ്ണ, അബൂബക്കർ അരീക്കോട്, ഫായിസ് എളയോടൻ, മുബാറക്ക് അരീക്കോട് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.