ഇന്ത്യൻ എംബസിയിൽ പ്രവാസി ഭാരതീയ ദിവസ് ആചരിച്ചു
text_fieldsറിയാദ്: പ്രവാസി ഭാരതീയ ദിവസ് റിയാദിലെ ഇന്ത്യൻ എംബസിയിൽ ആചരിച്ചു. ഇതോടൊപ്പം വിശ്വ ഹിന്ദി ദിവസ് ആചരണവും സ ംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും എംബസി സംഘടിപ്പിച്ച ‘ഭാരത് കോ ജ്ഞാനിയേ’, യോഗ, ചമ്പാരൻ സത്യാഗ്രഹ ക്വിസ്, ഫോേട്ടാഗ്രാഫി മത്സര വിജയികൾക്കുള്ള സമ്മാനദാന ചടങ്ങും നടന്നു.
വ്യാഴാഴ്ച വൈകീട്ട് ആറിന് തുടങ്ങിയ ആഘോ ഷ പരിപാടികൾ ആസ്വദിക്കാൻ സൗദിയിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ളവരും എംബസി ഉദ്യോഗസ്ഥരും അടക്കം എംബസി ഒാഡിറ്റോറിയം നിറയെ പ്രൗഢ സദസുമുണ്ടായിരുന്നു. കമ്യൂണിറ്റി വിങ് കോൺസൽ അനിൽ നൊട്യാൽ സ്വാഗതം ആശംസിച്ചു.
അംബാസഡർ അഹമ്മദ് ജാവേദ് മുഖ്യ പ്രഭാഷണം നടത്തി. ലോകമൊട്ടുക്കും പ്രവാസി ഭാരതീയർ ഇന്ത്യയുടെ യശ്ശസുയർത്തുകയാണെന്നും സൗദി അറേബ്യയിലുള്ള 32 ലക്ഷം ഇന്ത്യാക്കാർ ഇൗ രാജ്യത്തെ ഏറ്റവും അച്ചടക്കമുള്ള വിദേശി സമൂഹം എന്ന സൽകീർത്തി നേടിയവരാണെന്നും അംബാസഡർ പറഞ്ഞു. എംബസി അറ്റാഷെ ആർ.ഡി ഗംഭീർ, എംബസി ഉദ്യോഗസ്ഥ റൂമി ദാസ്, ബിഹാർ പ്രവാസി സമൂഹത്തിൽ നിന്നുള്ള പ്രതിനിധി നിയാസ് അഹമ്മദ് എന്നിവർ സംസാരിച്ചു.
മഹാത്മ ഗാന്ധിയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്തിഗാനമായ ‘വൈഷ്ണവ ജാനതോ’ പാടി ശ്രദ്ധേയനായ സൗദി ഗായകൻ മൈമാനിക്ക് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിെൻറ പ്രശംസാപത്രം ചടങ്ങിൽ അംബാസഡർ അദ്ദേഹത്തിന് സമ്മാനിച്ചു.
തുടർന്ന് എംബസി നേരത്തെ സംഘടിപ്പിച്ച ‘ഭാരത് കോ ജ്ഞാനിയേ’, യോഗ, ചമ്പാരൻ സത്യാഗ്രഹ ക്വിസ്, ഫോേട്ടാഗ്രാഫി മത്സര വിജയികൾക്കുള്ള പ്രശംസഫലകങ്ങളും സമ്മാനങ്ങളും അംബാസഡർ വിതരണം ചെയ്തു. എല്ലാ വിഭാഗങ്ങളിലുമായി 23 വിജയികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി. യോഗ ഫോേട്ടാഗ്രാഫി മത്സരത്തിൽ മലയാളിയായ അരുൺ ആനന്ദിനാണ് ഒന്നാം സമ്മാനം. റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെയും റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂളിലെയും വിദ്യാർഥികളും തമിഴ് കലാകാരന്മാരും അവതരിപ്പിച്ച സ്കിറ്റുകൾ, മൈം, ദേശഭക്തി ഗാനങ്ങൾ എന്നിവ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.