പ്രവാസി ചാമ്പ്യൻസ് ട്രോഫി; സബീൻ എഫ്.സി, ടാലൻറ് ടീൻസ്, ജിദ്ദ ഫ്രൈഡേ എഫ്.സി ജേതാക്കൾ
text_fieldsജിദ്ദ: പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി സൗദി വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി സംഘടിപ്പിച്ച ‘അബീർ എക്സ്‌പ്രസ് പ്രവാസി ചാമ്പ്യൻസ് ട്രോഫി’ ഇലവൻസ് ഫുട്ബാൾ ടൂർണമെൻറ് സമാപിച്ചു. ജിദ്ദ വസീരിയ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ചാംസ് സബീൻ എഫ്.സി ചാമ്പ്യന്മാരായി. ജൂനിയർ വിഭാഗത്തിൽ അംലാക്ക് ആരോ ടാലൻറ് ടീൻസ് ടീമും വെറ്ററൻസ് വിഭാഗത്തിൽ ജിദ്ദ ഫ്രൈഡേ എഫ്.സി ടീമും ചാമ്പ്യന്മാരായി.
സീനിയർ വിഭാഗത്തിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് അബീർ ഡക്സോപാക്ക് ബ്ലാസ്റ്റേഴ്‌സ് എഫ്. സിയെ പരാജയപ്പെടുത്തി സബീൻ എഫ്.സി വിജയിച്ചത്. സബീൻ എഫ്.സിക്ക് വേണ്ടി സഹീർ (2), റമീഫ്, ജാവിദ് എന്നിവർ ഗോളുകൾ നേടി. സബീൻ എഫ്.സിക്ക് വേണ്ടി ഒരു ഗോൾ നേടുകയും മറ്റു രണ്ടു ഗോളിന് വഴിയൊരുക്കുകയും ചെയ്ത ജാവിദ് ആണ് ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരൻ. മുഴുവൻ കളികളിലും സബീൻ എഫ്.സിക്ക് വേണ്ടി ഉജ്വല പ്രകടനം കാഴ്ചവെച്ച സഹീറിനെ ടൂർണമെെൻറിലെ മികച്ച കളിക്കാരനായും ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ഫാസിലിനെ മികച്ച മിഡ് ഫീൽഡറായും സബീൻ എഫ്.സിയുടെ അൻസിൽ റഹ്മാനെ മികച്ച ഡിഫൻഡറായും നിഹാലിനെ മികച്ച ഗോൾകീപ്പറായും തെരഞ്ഞെടുത്തു.
ജൂനിയർ (അണ്ടർ 17) വിഭാഗത്തിൽ അംലാക് ആരോ ടാലൻറ് ടീൻസ്, ടൈബ്രേക്കറിലൂടെ സ്പോർട്ടിങ് യുനൈറ്റഡിനെ പരാജയപ്പെടുത്തി ജേതാക്കളായി. ടൈബ്രേക്കറിൽ സ്പോർട്ടിങ് യുനൈറ്റഡിെൻറെ രണ്ടു കിക്കുകൾ തടഞ്ഞിട്ട ടാലൻറ് ടീൻസ് ഗോൾകീപ്പർ മാസിൻ ആണ് മാൻ ഓഫ് ദ മാച്ച്. ടാലൻറ് ടീൻസിന്റെ മുഹമ്മദ് ഷിഹാൻ ടൂർണമെെൻറിലെ മികച്ച ജൂനിയർ താരമായി തെരഞ്ഞെടുക്കപ്പെട്ടു. സ്പോർട്ടിങ് യുനൈറ്റഡിെൻറെ മുആദ് ഷബീർ അലി മികച്ച ഗോൾ കീപ്പറായും മുഹമ്മദ് സഹം മികച്ച മിഡ് ഫീൽഡർ ആയും ടാലൻറ് ടീൻസിെൻറെ മുഹമ്മദ് സലിം മികച്ച ഡിഫൻഡറായും തെരഞ്ഞടുക്കപ്പെട്ടു. വെറ്ററൻസ് വിഭാഗത്തിൽ സമ യുനൈറ്റഡ് ഫുട്ബാൾ ലവേഴ്സ് എഫ്.സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ജിദ്ദ ഫ്രൈഡേ എഫ്.സി ടീം ചാമ്പ്യന്മാരായി. ജിദ്ദാ ഫ്രൈഡേ എഫ്.സിയുടെ ശുഹൈബിനെ മികച്ച ഗോൾകീപ്പറായും, ജസീർ തറയിലിനെ ടൂർണമെൻറിലെ മികച്ച കളിക്കാരനായും തെരഞ്ഞെടുത്തു.
സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം ഭാരവാഹികളും ജിദ്ദയിൽ വിവിധ സംഘടനാ നേതാക്കളും സാമൂഹിക പ്രവർത്തകരും ബിസിനസുകാരും പ്രവാസി വെൽഫെയർ നേതാക്കളും കളിക്കാരുമായി പരിചയപ്പെട്ടു. സൗദി പൗരൻ വൻദാൻ അബൂ ഗാസി ഫൈനലിൽ മുഖ്യാതിഥിയായിരുന്നു. സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട്, സീനിയർ വൈസ് പ്രസിഡൻറ് സലീം മമ്പാട്, അബീർ എക്പ്രസ്സ് ക്ലിനിക് ഡോ. മുർഷിദ് എന്നിവർ വിജയികൾക്കും പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് ഉമർ പാലോട്, അബ്ദുൽറഹ്മാൻ (ഗ്ലോബ്‌വിൻ), ജാഫർ പുളിക്കൽ (അൽഹയാ യുനൈറ്റഡ്) എന്നിവർ രണ്ടാം സ്ഥാനക്കാർക്കുമുള്ള ട്രോഫികൾ വിതരണം ചെയ്തു.
ഹക്കീം പാറക്കൽ (ഒ.ഐ.സി.സി), അയ്യൂബ് മുസ്ലിയാരകത്ത്, നിസാം പാപ്പറ്റ, അബു കട്ടുപ്പാറ (സിഫ്), കുഞ്ഞാലി (അബീർ എക്പ്രസ്സ്), നജ്‌മുദ്ദീൻ അമ്പലങ്ങാടൻ (തനിമ), സാദിഖലി തുവ്വൂർ (ഗൾഫ് മാധ്യമം), തമീം അബ്ദുല്ല (യൂത്ത് ഇന്ത്യ), യൂസുഫലി പരപ്പൻ, സുഹ്‌റ ബഷീർ, സി.എച്ച് ബഷീർ (പ്രവാസി വെൽഫെയർ), കെ.എം ഷാഫി, നാസർ ഫറോക്ക്, സലാം കാളികാവ്, സമീർ നദ്‌വി, മുഹമ്മദലി പട്ടാമ്പി, കെ.എം അനീസ്, റാഫി ബീമാപള്ളി, ഫാസിൽ തയ്യിൽ, ഹഫീദ് മിശ്കഹ്, മുശീർ മുഹമ്മദ്, സമീർ പാലക്കാടൻ, അറഫാത്ത്, സാലിഹ്, ഷറഫുദ്ദീൻ, അബ്ദുൽവഹാബ് തുടങ്ങിയവർ വിവിധ വ്യക്തിഗത ട്രോഫികളും മെഡലുകളും വിതരണം ചെയ്‌തു.
മുഖ്യ സ്പോൺസർക്കുള്ള ഉപഹാരം അബീർ എക്സ്പ്രസ്സ് പ്രതിനിധികൾ ഏറ്റുവാങ്ങി. സിഫ് ടെക്നിക്കൽ ടീം അംഗങ്ങളായ ഷഫീഖ് പട്ടാമ്പി, അബ്ദുൽ ഫത്താഹ്, നിഷാദ് മക്കരപ്പറമ്പ്, കെ.സി ബഷീർ, ഷബീറലി ലവ, കെ.സി ശരീഫ്, ഹാരിസ്ബാബു മമ്പാട് (മെഡിക്കൽ), ആദം കബീർ (അനൗൺസ്‌മെൻറ്), മുഹമ്മദ് ഇസ്‌ഹാഖ് (ടെക്‌നിക്കൽ കമ്മറ്റി) എന്നിവർക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്‌തു. ജനറൽ കൺവീനർ അബ്ദുസുബ്ഹാൻ, യൂസുഫലി കൂട്ടിൽ, തൻവീർ അബ്ദുല്ല, ഉസാമ ഫറോക്ക്, മുഹമ്മദ് നിസാർ, അബ്ഷീർ വളപട്ടണം, സലീഖത്ത്, അജ്‌മൽ അബ്ദുൽ ഗഫൂർ തുടങ്ങിയവർ ടൂർണമെൻറ് വിവിധ കമ്മറ്റികൾക്ക് നേത്യത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.