പ്രവാസി ക്ലബുകൾ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsറിയാദ്: ‘മാനുഷ്യരെല്ലാരും ഒന്നുപോലെ’ എന്ന തലക്കെട്ടിൽ പ്രവാസി സ്പോർട്സ് ക്ലബുകൾ ഓണാഘോഷവും വിഭവസമൃദ്ധമായ സദ്യയും സംഘടിപ്പിച്ചു. എക്സിറ്റ് 30-ലെ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ പ്രവാസി വെൽഫെയർ ഉലയ ഏരിയ പ്രസിഡൻറ് നിയാസ് അലി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായി പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് വൈസ് പ്രസിഡൻറ് അഷ്റഫ് കൊടിഞ്ഞി, കേന്ദ്രകമ്മിറ്റി അംഗം സലിം മാഹി എന്നിവർ പങ്കെടുത്തു. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ബന്ധങ്ങൾ സൂക്ഷിക്കാനും വെറുപ്പിന്റെ സമകാലികാന്തരീക്ഷത്തെ ചെറുക്കാനും ആഘോഷങ്ങളും കൂടിച്ചേരലുകളും നിമിത്തമാകട്ടെ എന്നവർ ആശംസിച്ചു.
ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റൻ അജ്മൽ മുക്കം, ഫുട്ബാൾ ക്ലബ് മാനേജ്മെൻറ് പ്രതിനിധി ഫെബിൻ, പഴയകാല പ്രവാസികളായ മൊയ്തീൻ കോയ പുത്തൂർ പള്ളിക്കൽ, കരിം വെങ്ങാട്ട് എന്നിവർ സംസാരിച്ചു. എം.കെ. ഹാരിസ്, രതീഷ് രവീന്ദ്രൻ, ശ്യാം കുമാർ, ദീപേഷ്, ലിജോ മാത്യു, ജോജി, ഷൈജു, ശബീർ എന്നിവർ നേതൃത്വം നൽകി. ഷഹനാസ് സാഹിൽ, ഫജ്ന കോട്ടപ്പറമ്പിൽ, സാജിത ഫസൽ എന്നിവരുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. റയാൻ നിയാസ്, ഹനാൻ യാസിർ എന്നിവർ ഗാനം ആലപിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ മത്സരവും മുതിർന്നവരുടെ വടംവലിയും നടന്നു. സെക്രട്ടറി ഷഹനാസ് സാഹിൽ സ്വാഗതവും ട്രഷറർ ഷഹ്ദാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.