റിയാദിൽ ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് പ്രവാസി സമൂഹം
text_fieldsറിയാദ്: ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ച് സൗദിയിലെ പ്രവാസി ഇന്ത്യൻ സമൂഹം. റിയാദിലെ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചത്. ഇന്ന് രാവിലെ എട്ടിന് എംബസി ഷാർഷെ ദഫെയും ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷനുമായ എൻ. രാം പ്രസാദ് ത്രിവർണ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ദേശഭക്തിഗാനങ്ങൾ മുഴങ്ങി. രാജ്യത്തോടും ലോകമെമ്പാടുമുള്ള ഇന്ത്യക്കാരോടും രാഷ്ട്രപതി ദ്രൗപതി മുർമു നടത്തിയ സ്വതന്ത്ര്യദിന സന്ദേശപ്രഭാഷണം ഷാർഷെ ദഫെ എൻ. രാം പ്രസാദ് വായിച്ചു.
സമീപ വർഷങ്ങളിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദം അഭൂതപൂർവമായ തലത്തിലേക്ക് ശക്തിപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തന്ത്രപ്രധാന പങ്കാളികളാണ്. ശക്തമായ വാണിജ്യ ബന്ധമാണ് ഇരുകൂട്ടരും കാത്ത് സൂക്ഷിക്കുന്നത്. സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന് ഈ രാജ്യം നല്‍കുന്ന സേവനങ്ങള്‍ക്ക് സല്‍മാന്‍ രാജാവിനോടും കിരീടാവകാശി അമീർ മുഹമ്മദ് സല്‍മാനോടും പ്രത്യേകം നന്ദിയും കടപ്പാടും ഈ അവസരത്തില്‍ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജി-20 പങ്കാളികൾ എന്നനിലയിൽ 4300 കോടി യു.എസ് ഡോളറിെൻറ ഉഭയകക്ഷി വ്യാപാരമുണ്ട്. കൂടാതെ ഉഭയകക്ഷി നിക്ഷേപ കൈമാറ്റങ്ങളും ചരിത്രപരമായ ഉയരങ്ങളിലെത്താനും ഗണ്യമായി വർദ്ധിപ്പിക്കാനും സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. തുടര്‍ന്ന് വിവിധ കലാകാരന്മാരും കലാകാരികളും ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും അവതരിപ്പിച്ച സാംസ്കാരിക പരിപാടികളും അരങ്ങേറി. രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ഇന്ത്യൻ സമൂഹത്തിെൻറ വിവിധ തുറകളിൽനിന്നുള്ളവർ, ക്ഷണിക്കപ്പെട്ട അതിഥികൾ, നയതന്ത്രജ്ഞർ, സൗദി പൗരന്മാർ, മാധ്യമപ്രവർത്തകർ ഉൾപ്പെടെ എഴുന്നൂറോളം ആളുകൾ ആഘോഷത്തിൽ പങ്കുകൊണ്ടു.
(ആേഘാഷത്തിന്റെ ഭാഗമായി നടന്ന നൃത്തപരിപാടി)
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം 'ആസാദി കാ അമൃത് മഹോത്സവ'മായി ആഘോഷിക്കുന്നതിെൻറ ഭാഗമായി ലോകമെമ്പാടുമുള്ള ഇന്ത്യൻ എംബസികൾക്കുമൊപ്പം സൗദിയിലെ ഇന്ത്യൻ മിഷനും പ്രവാസി സമൂഹവും നിരവധി സാംസ്കാരിക വാണിജ്യ പരിപാടികൾ സംഘടിപ്പിക്കുകയും അതിൽ പങ്കാളികളാവുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രമേള, ഗോൾഫ് ടൂർണമെൻറ്, പ്രഭാഷണ പരമ്പര, വിവിധ പ്രദർശനങ്ങൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികളാണ് റിയാദിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ചത്. ഇന്ത്യയുടെയും സൗദി അറേബ്യയുടെയും നയതന്ത്ര ബന്ധത്തിെൻറ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടിയും സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.