Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചികിത്സക്കായി...

ചികിത്സക്കായി നാട്ടിലേക്ക്​ മടങ്ങിയ പ്രവാസി വീട്ടിലെത്തിയ ഉടനെ മരിച്ചു

text_fields
bookmark_border
ചികിത്സക്കായി നാട്ടിലേക്ക്​ മടങ്ങിയ പ്രവാസി വീട്ടിലെത്തിയ ഉടനെ മരിച്ചു
cancel
camera_alt

മിദ്​ലാജ് ഇബ്രാഹിം

ദമ്മാം: സൗദിയിൽ നിന്ന്​ ചികിത്സക്കായി നാട്ടിലേക്ക് തിരിച്ച മലയാളി വീട്ടിലെത്തിയ​ ഉടൻ മരിച്ചു. കൊല്ലം ചവറ കൊട്ടുകാട് സ്വദേശി മിദ്​ലാജ് ഇബ്രാഹീം ആണ്​ വീട്ടിലെത്തിയ ഉടനെ മരിച്ചത്​. ദമ്മാമിൽ നിന്ന്​ ചാർട്ടേഡ് വിമാനത്തിലാണ്​ മിദ്​ലാജ്​ നാട്ടിലെത്തിയത്​. ഭാര്യ ഷംനയോടൊപ്പം എയർപോർട്ടിൽ നിന്ന് വീട്ടിലെത്തി, കാത്തിരുന്ന മക്കളെ കണ്ടയുടനെ മരണം സംഭവിക്കുകയായിരുന്നു.

നേരത്തെ സൗദിയിൽ പ്രവാസിയായിരുന്ന മിദ്​ലാജ് വൃക്കരോഗം മൂലം ജോലി ഉപേക്ഷിച്ചു നാട്ടിൽ പോയിരുന്നു. വാടക വീട്ടിൽ താമസിക്കുന്ന കുടുംബത്തിന് തണലാവാൻ രണ്ടു വർഷം മുമ്പ് വീണ്ടും സൗദിയിലേക്ക്​ വരികയായിരുന്നു. ഹഫർ അൽബാത്വിനിലെ ഒരു ബഖാലയിലാണ്​ ജോലി ചെയ്​തിരുന്നത്​. അതിനിടയിൽ വൃക്കരോഗം മൂർച്​ഛിച്ചതിനെ തുടർന്നാണ്​ ചികിത്സക്ക്​ വേണ്ടി നാട്ടിലേക്ക് തിരിച്ചത്.

മരണത്തിൽ ഹാഫർ അൽബാത്വിനിലെ പ്രവാസി സാംസ്കാരിക വേദി അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasidemise
News Summary - pravasi died after join family
Next Story