പ്രവാസി ഹെൽപ് ഡെസ്ക് രണ്ടാം ഘട്ടത്തിന് തുടക്കം
text_fieldsറിയാദ്: കെ.എം.സി.സി സൈബർ വിങ്ങിെൻറ നേതൃത്വത്തിൽ നടത്തുന്ന പ്രവാസി ഹെൽപ് ഡെസ്കിെൻറ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു.
ബത്ഹയിലെ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സുഹൈൽ കൊടുവള്ളി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. റിയാദിലെ പ്രവാസികൾക്ക് നോർക്ക, പ്രവാസി ക്ഷേമനിധി എന്നിവയിൽ അംഗത്വം എടുക്കുന്നതിനും പുതുക്കുന്നതിനും ആവശ്യമായ സഹായങ്ങൾ നൽകുന്നതാണ് ഹെൽപ് ഡെസ്കിെൻറ പ്രഥമ പരിഗണന.
എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് നാല് മുതൽ ആറു വരെ സെൻട്രൽ കമ്മിറ്റി ഓഫിസിലാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നത്. ആവശ്യമായ രേഖകകളുമായി വരുന്നവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. യോഗത്തിൽ സൈബർ വിങ് ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ് സ്വാഗതവും ഷബീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.