'പ്രവാസി' മലപ്പുറം ജില്ല തെരഞ്ഞെടുപ്പ് കണ്വെന്ഷന്
text_fieldsജിദ്ദ: ഇന്ത്യയുടെ സാമൂഹികാവസ്ഥകൾ പഠിച്ച് പിന്നാക്ക പീഡിത വിഭാഗങ്ങളെ സാമൂഹികമായി ഉയർത്തിക്കൊണ്ടുവരുക എന്ന ഭരണഘടനാ ശിൽപികൾ വിഭാവനം ചെയ്ത ലക്ഷ്യത്തെ അട്ടിമറിക്കാനുള്ള കുത്സിത ശ്രമങ്ങളാണ് ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്നതെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വടേരി പറഞ്ഞു. പ്രവാസി സാംസ്കാരിക വേദി സൗദി മലപ്പുറം ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമങ്ങൾ അട്ടിമറിച്ച് സാമ്പത്തിക സംവരണം എന്ന പേരിൽ സവർണ സംവരണമാണ് ഇടതുപക്ഷ സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും തെറ്റായ നയനിലപാടുകൾക്കെതിരെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ പ്രതികരിക്കാൻ കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ രാഷ്ട്രത്തിെൻറ ദൗത്യ നിർവഹണത്തിൽ പ്രവാസികളുടെ ശക്തമായ പിന്തുണയും സഹായവും ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പ്രവാസി സാംസ്കാരിക വേദി വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് റഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഷഫീഖ് മേലാറ്റൂർ പരിപാടികള്‍ നിയന്ത്രിച്ചു. സെൻട്രൽ പ്രോവിൻസ് ഇലക്ഷന് കണ്‍വീനര്‍ അജ്മൽ ഹുസൈൻ സ്വാഗതവും ഈസ്റ്റേൺ പ്രൊവിൻസ് കൺവീനർ അബ്ദുറഹ്മാൻ തിരൂർക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.