പ്രവാസി മലയാളി ഫൗണ്ടേഷൻ അംഗങ്ങൾക്കുള്ള നോർക്ക കാർഡ് വിതരണം ചെയ്തു
text_fieldsറിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ്, നോർക്ക റൂട്ട്സ് മെമ്പർഷിപ് കാർഡ് വിതരണം ചെയ്തു. റിയാദിലെ ദൗറത്തുൽ മനാഖ് ഓഡിറ്റോറിയത്തിൽ നടന്ന വിതരണോദ്ഘാടനം സുലൈമാൻ വിഴിഞ്ഞം ഉദ്ഘാടനം ചെയ്തു. പി.എം.എഫ് റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിൽ ആദ്യ കാർഡ് ഏറ്റുവാങ്ങി. പി.എം.എഫ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം സൗദി ദേശീയ കമ്മിറ്റി പ്രസിഡൻറ് ഡോ. അബ്ദുൽ നാസർ ഉപദേശക സമിതി അംഗം ഷാജഹാൻ ചാവക്കാടിന് നൽകി നിർവഹിച്ചു.
റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം വാലില്ലാപ്പുഴ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോഓഡിനേറ്റർ ബഷീർ കോട്ടയം, ഉപദേശക സമിതി അംഗങ്ങളായ ജലീൽ ആലപ്പുഴ, റഫീഖ് വെട്ടിയാർ ദേശീയ കമ്മിറ്റി അംഗങ്ങളായ സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, ജോൺസൻ മാർക്കോസ്, മുജീബ് കായംകുളം, ബിനു കെ. തോമസ്, ആർട്സ് ആൻഡ് കൾച്ചറൽ കൺവീനർ പ്രഡിൻ അലക്സ്, മീഡിയ കോഓഡിനേറ്റർ റിയാസ് വണ്ടൂർ, പി.ആർ.ഒ സിയാദ് വർക്കല, വൈസ് പ്രസിഡൻറുമാരായ യാസിർ അലി, നൗഷാദ് യാഖൂബ് തുടങ്ങിയവർ സംസാരിച്ചു. ജീവകാരുണ്യ ജോ. കൺവീനർമാരായ നാസർ പൂവാർ, കെ.ജെ. റഷീദ്, ആർട്സ് ആൻഡ് കൾച്ചറൽ ജോ. കൺവീനർ സഫീർ അലി, നിർവാഹക സമിതി അംഗം മഹേഷ് ജയ് എന്നിവർ നേതൃത്വം നൽകി. ജോ. സെക്രട്ടറി ശ്യാം വിളക്കുപാറ സ്വാഗതവും ട്രഷറർ നിസാം കായംകുളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.