പ്രവാസി മലയാളി ഫൗണ്ടേഷൻ റമദാൻ കിറ്റ് വിതരണം ചെയ്തു
text_fieldsറിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) എല്ലാ വർഷവും നടത്തിവരുന്ന റമദാൻ ഭക്ഷ്യകിറ്റ് വിതരണ പരിപാടിയായ ‘മരുഭൂമിയിലേക്കൊരു കാരുണ്യയാത്ര’ക്ക് തുടക്കമായി. വിതരണോദ്ഘാടനം ലഹരിവിരുദ്ധ പ്രവർത്തകനും പൊലീസ് ഉദ്യോഗസ്ഥനുമായ മായ ഫിലിപ്പ് മമ്പാട് നിർവഹിച്ചു.
തങ്ങളുടെ വിയർപ്പിന്റെ ഒരംശം മരുഭൂമിയിലും മറ്റിടങ്ങളിലും ഒറ്റപ്പെട്ടു കഴിയുന്നവർക്ക് എത്തിക്കുന്ന പ്രവാസികളെ നാട്ടിലെ സാമൂഹിക പ്രവർത്തകർ മാതൃകയാക്കേണ്ടതാണെന്നും കാരുണ്യത്തിന് ദേശഭാഷ വ്യത്യാസമില്ലാത്ത ഒരു കാഴ്ചയാണ് ഈ കിറ്റ് വിതരണത്തിലൂടെ കാണാൻ കഴിഞ്ഞതെന്നും ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
നാട്ടിൽനിന്നെത്തിയ മഹേഷ് ചിത്രവർണം, വി.പി. മുസ്തഫ, ഗായിക ഷഹജ എന്നിവർ പങ്കെടുത്തു. റമദാൻ മാസം മുഴുവൻ മരുഭൂമിയിൽ ഒറ്റപ്പെട്ടുകഴിയുന്ന ആട്ടിടയന്മാർ, ഒട്ടകത്തെ മേയ്ക്കുന്നവർ, കൃഷിയിടങ്ങളിലെ ജോലിക്കാർ, റൂമുകളിൽ തൊഴിൽ നഷ്ടപ്പെട്ടു കഴിയുന്നവർ തുടങ്ങിയ അർഹതപ്പെട്ടവരെ കണ്ടെത്തി പലവ്യഞ്ജനങ്ങൾ അടങ്ങുന്ന കിറ്റുകളാണ് എത്തിക്കുന്നതെന്ന് കാരുണ്യയാത്ര കോഓഡിനേറ്റർ ബിനു കെ. തോമസ് അറിയിച്ചു. ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ സലിം ആർത്തിയിൽ, ബോബൻ പട്ടാഴി, ഭാരവാഹികളായ ഷാജഹാൻ ചാവക്കാട്, സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, ജോൺസൺ മാർക്കോസ്, റസ്സൽ മഠത്തിപറമ്പിൽ, പ്രെഡിൻ അലക്സ്, ബഷീർ കോട്ടയം, ഷരീഖ് തൈക്കണ്ടി, സലിം വാലില്ലാപ്പുഴ, യാസിർ അലി, നിസാം കായംകുളം, അൽത്താഫ് കാലിക്കറ്റ്, റഊഫ് ആലപിടിയൻ, ഫൗസിയ നിസാം, ജലീൽ ആലപ്പുഴ, സിയാദ് വർക്കല, റസീന അൽത്താഫ്, സിമി ജോൺസൺ, ഷാജിത ഷാജഹാൻ, രാധിക സുരേഷ്, സുനി ബഷീർ, കെ.ജെ. റഷീദ്, എ.കെ.ടി. അലി, ഷമീർ കല്ലിങ്ങൽ, സുറാബ് എന്നിവർ പങ്കെടുത്തു. എല്ലാ വെള്ളി, ശനി ദിവസങ്ങളിലും ഉച്ചക്ക് ഒന്നിന് പോയി വൈകീട്ട് അഞ്ചിന് തിരിച്ചുവരുന്ന രീതിയിലാണ് മരുഭൂയാത്ര ക്രമീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.