പ്രവാസി മലയാളി ഫൗണ്ടേഷൻ സ്നേഹസംവാദം
text_fieldsറിയാദ്: ഗാർഹിക മാനസിക- ശാരീരിക അവസ്ഥകൾ അനുയോജ്യമല്ലാത്തതുകൊണ്ടാണ് പഠനം മുടക്കി ബാല്യങ്ങൾ പിന്തള്ളപ്പെടുന്നതിന് കാരണമെന്ന് പ്രമുഖ ലഹരിവിരുദ്ധ പ്രചാരകനും പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് അഭിപ്രായപ്പെട്ടു.
ലഹരിവിരുദ്ധ പ്രചാരകനായ മഹേഷ് ചിത്രവർണം, വി.പി. മുസ്തഫ, ഷംനാദ് കരുനാഗപ്പള്ളി, വി.ജെ. നസ്റുദ്ദീൻ, ജലീൽ ആലപ്പുഴ, നാദിർഷ, മൈമൂന അബ്ബാസ്, അസ്ലം പാലത്ത്, വി.കെ. അബ്ബാസ്, അലി കറിപോട്ട്, ശിഹാബ് കുഞ്ജിസ് എന്നിവർ പങ്കെടുത്തു. സംഗമത്തിൽ പ്രസിഡൻറ് ഷാജഹാൻ ചാവക്കാട് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി റസ്സൽ മാടത്തിപറമ്പിൽ ആമുഖപ്രഭാഷണം നടത്തി. നാഷനൽ കമ്മിറ്റി കോഓഡിനേറ്റർ സുരേഷ് ശങ്കർ മോഡറേറ്ററായി. സദസ്സിന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഫിലിപ് മമ്പാട് മറുപടി കൊടുത്തു. സലിം വാലില്ലാപ്പുഴ, ബഷീർ കോട്ടയം, ബിനു കെ. തോമസ്, റഫീഖ് വെട്ടിയാർ, രാധാകൃഷ്ണൻ പാലത്ത്.
എ.കെ.ടി. അലി, യാസിർ അലി, സിയാദ് വർക്കല, മഹേഷ് ജയ്, ഷമീർ കല്ലിങ്ങൽ, കെ.ജെ. റഷീദ്, നൗഷാദ്, അൽത്താഫ്, നസീർ തൈക്കണ്ടി, മുത്തലിബ്, നിസാം, സഫീർ, നൗഫൽ ഈരാറ്റുപേട്ട, റഊഫ് ആലപിടിയൻ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ സ്വാഗതവും ട്രഷറർ ജോൺസൺ മാർക്കോസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.